ടോയ്‌ലെറ്റിലിരുന്ന് വീഡിയോ ഗെയിം കളിച്ചു, യുവാവിന്റെ പിന്‍ഭാഗത്ത് പെരുമ്പാമ്പ് കടിച്ചു; ഒടുവില്‍...

ടോയ്‌ലെറ്റില്‍ മൊബൈലില്‍ വീഡിയോ ഗെയിം കളിക്കുന്നതിനിടെ യുവാവിനെ പാമ്പുകടിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ടോയ്‌ലെറ്റില്‍ മൊബൈലില്‍ വീഡിയോ ഗെയിം കളിക്കുന്നതിനിടെ യുവാവിനെ പാമ്പുകടിച്ചു.  ടോയ്ലറ്റ് ബൗളിനുള്ളില്‍ പതുങ്ങിയിരുന്ന പെരുമ്പാമ്പാണ് യുവാവിന്റെ പിന്‍ഭാഗത്ത് കടിച്ചത്. 

മലേഷ്യയിലെ സെലായങ്ങിലാണ് സംഭവം നടന്നത്. 28കാരനായ സാബ്രി തസാലിക്കാണ് ടോയ്ലറ്റില്‍ പാമ്പിന്റെ ആക്രമണം നേരിട്ടത്. പതിവായി ടോയ്ലറ്റിലിരുന്ന് 15 മിനിട്ടോളം വിഡിയോ ഗെയിം കളിക്കുന്ന ശീലം സാബ്രി തസാലിക്കുണ്ടായിരുന്നു. പതിവുപോലെ ടോയ്ലറ്റിലിരുന്ന സമയത്താണ് പാമ്പ് കടിച്ചത്. ഭയന്നെഴുന്നേറ്റ സാബ്രി തസാലി പിന്‍ഭാഗത്ത് കടിച്ച പാമ്പിനെ കൈകൊണ്ട് വലിച്ചെടുത്ത് എറിഞ്ഞിട്ടാണ് അവിടെ നിന്നും പുറത്തിറങ്ങിയത്. ഉടന്‍തന്നെ രക്ഷാപ്രവര്‍ത്തകരെ വിവരമറിയിക്കുകയും ചെയ്തു. ഇവരെത്തിയാണ് പാമ്പിനെ അവിടെ നിന്നും നീക്കം ചെയ്തത്.

ഉടന്‍ തന്നെ സാബ്രി തസാലി ആശുപത്രിയിലെത്തിയി ചികിത്സ തേടുകയും ചെയ്തു. വിഷമില്ലാത്തയിനം പാമ്പായതിനാല്‍ കൂടുതല്‍ ചികിത്സകള്‍ വേണ്ടിവന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം മുറിവ് പരിശോധിച്ചപ്പോഴാണ് പാമ്പിന്റെ പല്ലുകള്‍ മുറിവില്‍ തറഞ്ഞിരിക്കുന്നത് കണ്ടത്. പാമ്പിനെ വലിച്ചെടുത്തപ്പോള്‍ സംഭവിച്ചതാകാം ഇതെന്നാണ് നിഗമനം.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Indian Origin Woman Killed NY Subway
war
Russian Drone Hits Train Near Poland Border
Pak attempts damage control with Saudi after walking back on help against Houthis
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com