മനുഷ്യത്വത്തിനെതിരായ ക്രൂരതകൾ; സിറിയന്‍ മുന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന് വധശിക്ഷ

അസദിന്റെ ഇളയ സഹോദരന്‍ മാഹേര്‍ അല്‍ അസദിനും കോടതി വധശിക്ഷ വിധിച്ചിട്ടുണ്ട്
Bashar Al Assad
ബാഷര്‍ അല്‍ അസദ് ഫയൽ
Edited By:
Updated on
1 min read

ദമാസ്‌കസ്: സിറിയ മുന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന് വധശിക്ഷ വിധിച്ച് ദമാസ്‌കസ് ക്രിമിനല്‍ കോടതി. യുദ്ധക്കുറ്റങ്ങളും മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങള്‍ക്കുമാണ് അസദിന് കോടതി മരണശിക്ഷ വിധിച്ചത്. അസദിന്റെ ഇളയ സഹോദരനും, സിറിയന്‍ സൈന്യത്തിന്റെ മുന്‍ ലീഡറുമായ മാഹേര്‍ അല്‍ അസദിനും കോടതി വധശിക്ഷ വിധിച്ചിട്ടുണ്ട്.

Bashar Al Assad
കൊളംബിയയെ നടുക്കി വന്‍ ഭൂചലനം; മരണം 132 ആയി

രണ്ടു പതിറ്റാണ്ടിലേറെ സിറിയയില്‍ ഏകാധിപത്യ ഭരണം നടത്തിയ ഭരണാധികാരിയാണ് ബാഷര്‍ അല്‍ അസദ്. രാജ്യത്തെ ആഭ്യന്തര യുദ്ധകാലത്ത് നടന്ന മനുഷ്യത്വത്തിനെതിരായ ക്രൂരകൃത്യങ്ങള്‍ക്കാണ് അസദിന് ശിക്ഷ വിധിച്ചത്. 2024 ഡിസംബറില്‍ വിമതര്‍ ദമാസ്‌കസ് വളഞ്ഞതിനെത്തുടര്‍ന്ന് അസദ് കുടുംബത്തോടൊപ്പം മോസ്‌കോയിലേക്ക് പലായനം ചെയ്യുകയായിരുന്നു.

അസദിന്റെ ബന്ധുവായ ആതിഫ് നജീബിനെയും കോടതി വധശിക്ഷയ്ക്ക് വിധിച്ചിട്ടുണ്ട്. സിറിയന്‍ സൈന്യത്തില്‍ ബ്രിഗേഡിയര്‍ ജനറലായിരുന്ന നജീബ്, 2011-ല്‍ അസദ് ഭരണത്തില്‍ രാജ്യത്തിന്റെ തെക്കന്‍ പ്രവിശ്യയായ ദാരായില്‍ പൊളിറ്റിക്കല്‍ സെക്യൂരിറ്റി ബ്രാഞ്ചിന്റെ തലവനായിരുന്നു. ആഭ്യന്തര യുദ്ധത്തിലേക്ക് നയിച്ച പ്രക്ഷോഭങ്ങള്‍ക്ക് മുമ്പ്, ദാരായിലെ ക്രൂരമായ അടിച്ചമര്‍ത്തലുകള്‍ക്ക് നേതൃത്വം നല്‍കിയതാണ് നജീബിനെതിരായ കുറ്റം.

അസദ് ഭരണകൂടത്തിലുണ്ടായിരുന്ന വിചാരണ നേരിടുന്ന ഏറ്റവും ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥരില്‍ ഒരാളാണ് നജീബ്. ശിക്ഷ വിധിക്കുന്ന സമയത്ത് നജീബ് കോടതിയില്‍ ഹാജരായിരുന്നു. കനത്ത സുരക്ഷാ ക്രമീകരണങ്ങളോടെയാണ് നജീബിനെതിരായ വധശിക്ഷ കോടതി പ്രഖ്യാപിച്ചത്. സിറിയയിലെ ആഭ്യന്തര യുദ്ധകാലത്ത് 5 ലക്ഷത്തോളം പേര്‍ കൊല്ലപ്പെട്ടതായാണ് കണക്കാക്കപ്പെടുന്നത്.

Bashar Al Assad
മോസ്‌കോയില്‍ നിന്ന് ഡല്‍ഹിയിലേക്ക് ട്രെയിന്‍ സര്‍വീസ്; പാകിസ്ഥാന്‍ വഴി റെയില്‍ പാത നിര്‍ദ്ദേശിച്ച് റഷ്യ
Bashar Al Assad
മുജ്തബ ഖമേനി ഗുരുതര നിലയിലെന്ന് ഇസ്രയേല്‍ മാധ്യമം; ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് ഇറാന്‍, വിഡിയോ പുറത്തുവിട്ടു
Bashar Al Assad
ഇന്ത്യ-അമേരിക്ക ബന്ധം ശക്തമാക്കും; പ്രധാനമന്ത്രിയെ ഫോണില്‍ വിളിച്ച് യുഎസ് വൈസ് പ്രസിഡന്റ്
Summary

Syria's ex-President Bashar Al-Assad sentenced to death

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com