ചിത്രം: എഎഫ്പി
ചിത്രം: എഎഫ്പി

പത്ത് വയസ്സ് കഴിഞ്ഞ പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോകേണ്ട; വിലക്കി താലിബാന്‍

അഫ്ഗാനിസ്ഥാനിലെ ചില പ്രവിശ്യകളില്‍ പത്തു വയസ്സിന് മുകളിലുള്ള പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോയി പഠിക്കുന്നത് താലിബാലന്‍ വിലക്കിയതായി റിപ്പോര്‍ട്ട്
Published on


കാബുള്‍: അഫ്ഗാനിസ്ഥാനിലെ ചില പ്രവിശ്യകളില്‍ പത്തു വയസ്സിന് മുകളിലുള്ള പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോയി പഠിക്കുന്നത് താലിബാലന്‍ വിലക്കിയതായി റിപ്പോര്‍ട്ട്. 

ഘാസി പ്രവിശ്യയില്‍ പത്തു വയസ്സിന് മുകളിലുള്ള പെണ്‍കുട്ടികളെ സ്‌കൂളില്‍ പഠിപ്പിക്കരുതെന്ന് സ്‌കൂള്‍ അധികൃതര്‍ക്ക് താലിബാന്‍ വിദ്യാഭ്യാസ മന്ത്രാലയം നിര്‍ദേശം നല്‍കിയതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 

നേരത്തെ, കലാലയങ്ങളില്‍ പെണ്‍കുട്ടികള്‍ പഠിക്കുന്നത് വിലക്കി താലിബാന്‍ ഉത്തരവിറക്കിയിരുന്നു.എന്‍ജിഒകള്‍ അടക്കമുള്ള സ്വകാര്യ സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ ജോലി ചെയ്യുന്നതിനും വിലക്കുണ്ട്. സ്ത്രീകളുടെ ബ്യൂട്ടി പാര്‍ലറുകള്‍ അടച്ചുപൂട്ടാനും താലിബാന്‍ ഉത്തരവിറക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com