തോക്കും പിടിച്ച് സ്ത്രീയുടെ നെഞ്ചില്‍ കയറി ആഞ്ഞു ചവിട്ടി, വേദന കൊണ്ടു പുളഞ്ഞ് യുവതി; ഞെട്ടിക്കുന്ന താലിബാന്‍ ക്രൂരത ( വീഡിയോ)

പ്രാകൃതമായ ക്രൂരത കണ്ടു നില്‍ക്കുകയാണ് താലിബാന്‍ സൈനികരടക്കമുള്ളവര്‍
സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ നിന്നുള്ള ദൃശ്യം
സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ നിന്നുള്ള ദൃശ്യം
Updated on: 
1 min read

കാബൂള്‍ : അഫ്ഗാനിസ്ഥാനില്‍ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ താലിബാന്റെ ക്രൂരതയുടെ പുതിയ ദൃശ്യങ്ങള്‍ പുറത്തുവരുന്നു. ഒരു സ്ത്രീയെയും കൂടെയുള്ളവരെയും അതിക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. 

തോക്കു പിടിച്ച് താലിബാന്‍ ഭടന്‍ സ്ത്രീയുടെ നെഞ്ചില്‍ കയറി നിന്ന് ആഞ്ഞ് അമര്‍ത്തുന്നതാണ് വീഡിയോയിലുള്ളത്. നിരവധി തവണയാണ് ഇയാള്‍ കഴുത്തിനും നെഞ്ചിനുമിടയില്‍ കാലുകൊണ്ട് ആഞ്ഞ് അമര്‍ത്തുന്നത്. വേദന കൊണ്ട് പുളഞ്ഞ് കരയുന്ന സ്ത്രീയേയും കാണാം. 

പ്രാകൃതമായ ക്രൂരത കണ്ടു നില്‍ക്കുകയാണ് താലിബാന്‍ സൈനികരടക്കമുള്ളവര്‍. ഈ സ്ത്രീയെ അതിക്രൂരമായി തല്ലുകയും വലിച്ചിഴക്കുകയും ചെയ്യുന്നുണ്ട്. സ്ത്രീയുടെ കൂടെയുള്ളവരെയും ചാട്ടവാര്‍ പോലുള്ളതുകൊണ്ട് മര്‍ദ്ദിക്കുന്നുമുണ്ട്. 

അന്താരാഷ്ട്ര സൈനികര്‍ക്കൊപ്പം നിന്നവരോട് പോലും ക്ഷമിക്കുമെന്ന് താലിബാന്‍ പ്രഖ്യാപിച്ചപ്പോഴാണ് മര്‍ദ്ദനമുറകളും അരങ്ങേറുന്നത്. ജലാലാബാദില്‍ വിദേശമാധ്യമത്തിന് വേണ്ടി പ്രവര്‍ത്തിച്ച സ്ത്രീയെയാണ് മര്‍ദ്ദിച്ചതെന്നാണ് സമൂഹമാധ്യമത്തില്‍ വന്ന ഒരു റിപ്പോര്‍ട്ട്. 

എന്നാല്‍ മര്‍ദ്ദിച്ചത് മാധ്യമപ്രവര്‍ത്തകയല്ല, മോഷണം നടത്തിയവരെയാണെന്നും ചിലര്‍ പറയുന്നു. എന്തായാലും 21-ാം നൂറ്റാണ്ടില്‍ ഇത്ര പ്രാകൃതമായ ശിക്ഷാനടപടി ചിന്തിക്കാന്‍ പോലും കഴിയാത്ത തരത്തിലുള്ളതാണെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com