ബെയ്ജിങ്: വുഹാനിൽ കോവിഡ് പൊട്ടിപ്പുറപ്പെട്ടതിനെക്കുറിച്ച് ആദ്യമായി റിപ്പോർട്ട് ചെയ്തതിന് ചൈനീസ് ഭരണകൂടം തടവിലാക്കിയ മാധ്യമ പ്രവർത്തക ചാങ് ചാൻ മരണത്തിന്റെ വക്കിലെന്ന് കുടുംബം. ജയിലിൽ നിരാഹാര സമരം തുടരുന്ന ചാങ്ങിനെ മോചിപ്പിക്കാനായി അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടണമെന്ന് സഹോദരൻ ചാങ് ചു ട്വിറ്ററിൽ കുറിച്ചു.
'ചാങ്ങിന്റെ ഭാരം വല്ലാതെ കുറഞ്ഞിട്ടുണ്ട്. ആരോഗ്യ നില വളരെ മോശമാണ്. വരുന്ന കഠിനമായ ശൈത്യ കാലത്തെ അവർ അതിജീവിച്ചേക്കില്ല'- സഹോദരൻ ട്വിറ്ററിലൂടെ വ്യക്തമാക്കി.
കഴിഞ്ഞ വർഷം ജനുവരിയിലാണ് വുഹാൻ നഗരത്തിൽ അജ്ഞാതമായ വൈറൽ ന്യുമോണിയ രോഗം പടർന്നു പിടിക്കുന്നതായി സിറ്റിസൺ ജേണലിസ്റ്റായ ചാങ് ചാൻ റിപ്പോർട്ട് ചെയ്യുന്നത്. സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെക്കപ്പെട്ട ചാങ്ങിന്റെ തത്സമയ റിപ്പോർട്ടുകളും ലേഖനങ്ങളും ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടു.
പിന്നാലെ അറസ്റ്റിലായ ചാങ്ങിനെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിച്ചതായി ആരോപിച്ച് കോടതി നാലു വർഷം തടവു ശിക്ഷക്ക് വിധിച്ചു. ജയിലിൽ നിരാഹാര സമരത്തിലായിരുന്ന ചാങ്ങിന് മൂക്കിൽ ഘടിപ്പിച്ച ട്യൂബിലൂടെ ബലം പ്രയോഗിച്ച് ഭക്ഷണം നൽകിയാണ് ജീവൻ നിലനിർത്തുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates