ടിബറ്റന്‍ എയര്‍ലൈന്‍സ് വിമാനത്തിനു തീപിടിക്കുന്നതിന്റെ വിഡിയോ ദൃശ്യം
ടിബറ്റന്‍ എയര്‍ലൈന്‍സ് വിമാനത്തിനു തീപിടിക്കുന്നതിന്റെ വിഡിയോ ദൃശ്യം

ചൈനയില്‍ ടിബറ്റന്‍ വിമാനത്തിനു തീപിടിച്ചു; അപകടം പറന്നുയരുന്നതിനിടെ - വിഡിയോ

ചൈനയിലെ വിമാനത്താവളത്തില്‍ പറന്നുയരുന്നതിനിടെ ടിബറ്റന്‍ എയര്‍ലൈന്‍സ് വിമാനത്തിനു തീപിടിച്ചു
Published on

ബീജിങ്: ചൈനയിലെ വിമാനത്താവളത്തില്‍ പറന്നുയരുന്നതിനിടെ ടിബറ്റന്‍ എയര്‍ലൈന്‍സ് വിമാനത്തിനു തീപിടിച്ചു. 113 യാത്രക്കാരും 9 ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. ഇവരെ സുരക്ഷിതമായി ഒഴിപ്പിച്ചതായി എയര്‍ലൈന്‍സ് അറിയിച്ചു. ചിലര്‍ക്കു നിസ്സാര പരിക്കേറ്റു.

രാവിലെ എട്ടു മണിയോടെയാണ് സംഭവം. ചൈനീസ് നഗരമായ ചോങ്ക്വിങ്ങില്‍നിന്ന് ടിബറ്റിലെ നൈഗ്ചിയിലേക്കു പോകാനൊരുങ്ങിയ വിമാനം റണ്‍വേയില്‍നിന്നു തെന്നിമാറി തീപിടിക്കുകയായിരുന്നു. ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തകര്‍ എത്തി തീ അണച്ചു. തീനാളങ്ങള്‍ ഉയരുന്നതിന്റെയും യാത്രക്കാര്‍ ഭയപ്പെട്ട് ഓടുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നു.  

മാര്‍ച്ചില്‍ ചൈനയിലെ കുന്‍മിങ്ങില്‍നിന്ന് പറന്നുയര്‍ന്ന വിമാനം മലഞ്ചെരുവില്‍ തകര്‍ന്നുവീണ് 132 യാത്രക്കാര്‍ മരിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com