'പുതിയ പ്രസിഡന്റ് ബുദ്ധിമാന്‍', ഇറാന്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടെന്ന് ട്രംപ്

'ഹോര്‍മൂസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് ഇറാന്റെ നിലപാട് സുതാര്യമാണെങ്കില്‍ മാത്രം ഇക്കാര്യം പരിഗണിക്കുകയുള്ളു'
donald Trump
donald Trumpഫയൽ
Updated on
1 min read

വാഷിങ്ടണ്‍: പശ്ചിമേഷ്യന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇറാന്‍ ആഗ്രഹിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. 'ഇറാന്റെ പുതിയ പ്രസിഡന്റ്' എന്ന പരാമര്‍ശത്തോടെ കൊണ്ട് സ്വന്തം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലാണ് ട്രംപിന്റെ പ്രതികരണം. വെടി നിര്‍ത്തല്‍ ആവശ്യപ്പെട്ട് ഇറാന്‍ ഭരണകൂടം യുഎസിനെ സമീപിച്ചു. എന്നാല്‍ ഹോര്‍മൂസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് ഇറാന്റെ നിലപാട് സുതാര്യമാണെങ്കില്‍ മാത്രം ഇക്കാര്യം പരിഗണിക്കുകയുള്ളു എന്നുമാണ് ട്രംപിന്റെ പ്രതികരണം.

donald Trump
ഖത്തർ എണ്ണക്കപ്പലിലും, കുവൈത്ത് വിമാനത്താവളത്തിലും ആക്രമണം; ഗള്‍ഫില്‍ തിരിച്ചടി തുടര്‍ന്ന് ഇറാന്‍

എന്നാല്‍, ട്രംപിന്റെ അവകാശവാദം സംബന്ധിച്ച് വലിയ അവ്യക്തതയാണ് നിലനില്‍ക്കുന്നത്. ഇറാന്റെ പുതിയ പ്രസിഡന്റ് എന്ന വിശേഷണത്തിന്റെ അടിസ്ഥാനം എന്തെന്ന ചോദ്യമാണ് ഉയരുന്നത്. നിലവില്‍ ഇറാന്‍ പ്രസിഡന്റ് സ്ഥാനത്ത് മസൂദ് പെസഷ്‌കിയാന്‍ തുടരുന്നതിനിടെയാണ് പ്രതികരണം. എന്നാല്‍ പുതിയ ഭരണകൂട പ്രസിഡന്റ് അദ്ദേഹത്തിന്റെ മുന്‍ഗാമികളേക്കാള്‍ ബുദ്ധിമാനും തീവ്ര നിലപാടുകള്‍ ഇല്ലാത്ത വ്യക്തിയുമാണെന്നും ട്രംപ് വിശേഷിപ്പിക്കുന്നുണ്ട്.

donald Trump
'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

അതിനിടെ ഒന്നോ രണ്ടോ ആഴ്ചയ്ക്കുള്ളില്‍ ഇറാനിലെ ആക്രമണങ്ങള്‍ അവസാനിപ്പിക്കുമെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ആണവായുധം നിര്‍മ്മിക്കാന്‍ കഴിയില്ലെന്ന് ഉറപ്പായിക്കഴിഞ്ഞാല്‍ ഇറാന്‍ വെടിനിര്‍ത്തലിന് തയ്യാറായില്ലെങ്കില്‍ പോലും യുദ്ധത്തില്‍ നിന്ന് പിന്‍മാറുമെന്നായിരുന്നു ബുധനാഴ്ച രാവിലെ പങ്കുവച്ച പോസ്റ്റില്‍ ട്രംപിന്റെ പ്രതികരണം. എന്നാല്‍ ഭീഷണികള്‍ക്ക് വഴങ്ങില്ലെന്നും അമേരിക്കയോട് വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും ആവര്‍ത്തിക്കുകയാണ് ഇറാന്‍ അധികൃതര്‍.

Summary

US President Donald Trump, in a post on Truth Social, claimed that Iran wants a ceasefire.


Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com