ഇന്ത്യയ്ക്ക് മേലുള്ള തീരുവ റഷ്യയെ ഞെരുക്കാനുള്ള തന്ത്രം: വൈറ്റ് ഹൗസ്

യുക്രൈന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ റഷ്യയെ പരോക്ഷമായി സമ്മര്‍ദ്ദത്തിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യയ്ക്ക് മേല്‍ തീരുവ ചുമത്തിയതെന്ന് വൈറ്റ്ഹൗസ്.
Donald Trump, Narendra modi
Donald Trump, Narendra modiഫയൽ
Updated on
1 min read

ന്യൂയോര്‍ക്ക്: യുക്രൈന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ റഷ്യയെ പരോക്ഷമായി സമ്മര്‍ദ്ദത്തിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യയ്ക്ക് മേല്‍ തീരുവ ചുമത്തിയതെന്ന് വൈറ്റ്ഹൗസ്. റഷ്യയുമായി വ്യാപാരം തുടരുന്ന രാജ്യങ്ങളെ ലക്ഷ്യമിട്ട് മോസ്‌കോയെ ഞെരുക്കാനുള്ള ഭരണകൂടത്തിന്റെ തന്ത്രത്തിന്റെ ഭാഗമായാണ് ഈ നടപടിയെന്നും യുഎസ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് പറഞ്ഞു.

മുമ്പ് പ്രഖ്യാപിച്ച 25 ശതമാനത്തില്‍ നിന്ന് 25 ശതമാനം അധിക ലെവി ചുമത്തി ട്രംപ് ഇന്ത്യയുടെ തീരുവ 50 ശതമാനമായി ഉയര്‍ത്തിയിരിക്കുകയാണ്. 'ഈ യുദ്ധം അവസാനിപ്പിക്കാന്‍ പ്രസിഡന്റ് വലിയ സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ട്. നിങ്ങള്‍ കണ്ടതുപോലെ, ഇന്ത്യയ്ക്കെതിരായ ഉപരോധങ്ങളും മറ്റ് നടപടികളും അദ്ദേഹം സ്വീകരിച്ചിട്ടുണ്ട്. ഈ യുദ്ധം എത്രയും വേഗം അവസാനിപ്പിക്കാന്‍ അദ്ദേഹം ആഗ്രഹിക്കുന്നു'- അവര്‍ കൂട്ടിച്ചേര്‍ത്തു.

ട്രംപ് വൈറ്റ് ഹൗസില്‍ യുക്രൈന്‍ പ്രസിഡന്റ് സെലെന്‍സ്‌കിയുമായി കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് വൈറ്റ്ഹൗസിന്റെ പ്രസ്താവന. റഷ്യന്‍ പ്രസിഡന്റ് പുടിനുമായി ത്രികക്ഷി സംഭാഷണത്തിലേക്കുള്ള സാധ്യതയില്‍ ഇരു നേതാക്കളും പ്രത്യാശ പ്രകടിപ്പിച്ചു. യുക്രൈന്‍ യുദ്ധം എത്രയും വേഗം അവസാനിപ്പിക്കാന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ദൃഢനിശ്ചയം ചെയ്തിട്ടുണ്ടെന്നും പ്രസ് സെക്രട്ടറി പറഞ്ഞു.

'ഈ യുദ്ധം എത്രയും വേഗം അവസാനിപ്പിക്കാന്‍ അദ്ദേഹം ആഗ്രഹിക്കുന്നു. നാറ്റോ സെക്രട്ടറി ജനറല്‍ ഉള്‍പ്പെടെ എല്ലാ യൂറോപ്യന്‍ നേതാക്കളും വൈറ്റ് ഹൗസ് വിട്ടുപോകുന്നതിന് മുന്‍പ് ഇതില്‍ തീരുമാനം ഉണ്ടാകുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു. ഈ രണ്ട് നേതാക്കളും ഒരുമിച്ച് ഇരിക്കാന്‍ പോകുന്നത് നല്ല കാര്യമാണ്, അത് സംഭവിക്കുമെന്ന് പ്രസിഡന്റ് പ്രതീക്ഷിക്കുന്നു,'- ലീവിറ്റ് പറഞ്ഞു.

Donald Trump, Narendra modi
ദേ... 'സ്‌കിബിഡി'യെ നിഘണ്ടൂലെടുത്തു! 'ഡെലൂലു' ഉണ്ട്, 'മൗസ് ജിഗ്ലറും'

'ഈ യുദ്ധം അവസാനിപ്പിക്കാന്‍ പ്രസിഡന്റ് വലിയ തോതില്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ട്. നിങ്ങള്‍ കണ്ടതുപോലെ, ഇന്ത്യയ്ക്കെതിരായ ഉപരോധങ്ങളും മറ്റ് നടപടികളും അദ്ദേഹം സ്വീകരിച്ചിട്ടുണ്ട്. ഈ യുദ്ധം അവസാനിക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം സ്വയം വ്യക്തമാക്കിയിട്ടുണ്ട്,'- അവര്‍ പറഞ്ഞു.

'അദ്ദേഹം അധികാരത്തില്‍ ഉണ്ടായിരുന്നുവെങ്കില്‍ ഈ യുദ്ധം ആരംഭിക്കില്ലായിരുന്നുവെന്ന് പ്രസിഡന്റ് പലപ്പോഴും പറയാറുണ്ടായിരുന്നു, പുടിന്‍ അത് സ്ഥിരീകരിച്ചു,'- അവര്‍ പറഞ്ഞു. തന്റെ പ്രസിഡന്റ് സ്ഥാനത്തിന് യുദ്ധം പൊട്ടിപ്പുറപ്പെടുന്നത് തടയാന്‍ കഴിയുമായിരുന്നെന്ന ട്രംപിന്റെ ദീര്‍ഘകാല വാദത്തെ പുടിന്‍ അംഗീകരിച്ചിട്ടുണ്ടെന്നും ലീവിറ്റ് സ്ഥിരീകരിച്ചു.

Donald Trump, Narendra modi
'സമാധാനത്തിനുള്ള വഴി തുറക്കുന്നു'... ചർച്ച ഫലപ്രദമെന്ന് ട്രംപ്; രണ്ടാഴ്ചയ്ക്കുള്ളിൽ പുടിൻ- സെലൻസ്കി കൂടിക്കാഴ്ച
Summary

Trump Imposed Tariffs On India To Put Pressure On Russia: White House

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com