

പെന്റഗണ്‍: അമേരിക്കന്‍ സൈന്യത്തിന്റെ അതീവ പ്രധാന്യമുള്ള ഇ മെയില്‍ സന്ദേശങ്ങള്‍ മെയില്‍ ഐഡി തെറ്റി എത്തിയത് റഷ്യന്‍ സഖ്യ രാഷ്ട്രത്തിന്. ആഫ്രിക്കന്‍ രാജ്യമായ മാലിയിലാണ് അമേരിക്കന്‍ ഇ- മെയില്‍ സന്ദേശങ്ങള്‍ എത്തിയത്. ഡോട്ട് എംഐഎല്‍ (.mil) എന്ന ഡൊമൈനാണ് യുഎസ് സൈന്യം മെയില്‍ സന്ദേങ്ങള്ക്ക് വേണ്ടി ഉപയോഗിക്കുന്നത്. അക്ഷരത്തെറ്റ് കാരണം, മെയിലുകള്‍ പോയത് ഡോട്ട് എംഎല് (.ml) എന്ന ഡൊമൈനിലേക്കും.
പാസ്വേര്ഡുകള്, മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍, മുതിര്‍ന്ന ഓഫീസര്‍മാര്‍ തമ്മിലുള്ള ആശയവിനിമയങ്ങള്‍ എന്നിവയും മാലി ഡൊമൈനിലേക്ക് അയച്ച മെയിലുകളില്‍ ഉണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സൈനിക കേന്ദ്രങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍, മാപ്പുകള്‍, സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള വിവരങ്ങള്‍, നയതന്ത്ര മെസ്സേജുകള്‍, മുതിര്‍ന്ന ഓഫീസര്‍മാരുടെ ഔദ്യോഗിക യാത്രകളെ കുറിച്ചുള്ള വിവരങ്ങള്‍ എന്നിവയും മെയിലുകളില്‍ ഉണ്ടെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
പത്തു വര്‍ഷം മുന്‍പു തന്നെ ഈ പ്രശ്നം ശ്രദ്ധയില്‍പ്പെട്ടിരുന്നതായി ഡച്ച് ഇന്റര്‍നെറ്റ് ഡെവലപര്‍ ആയ ജോഹന്നാസ് സര്ബിയര് പറയുന്നു. 2013ല്‍ മാലി ഡൊമൈന്‍ കൈകാര്യം ചെയ്യുന്നത് ജോഹന്നാസ് ആണ്. പതിനായിരക്കണക്കിന് മെസ്സേജുകള്‍ ഇത്തരത്തില്‍ മാറി വന്നിട്ടുണ്ട് എന്നാണ് ജോഹന്നാസ് അവകാശപ്പെടുന്നത്. മാലി സര്‍ക്കാരുമായുള്ള കരാര്‍ അവസാനിക്കാനിരിക്കെയാണ് ജോഹന്നാസ് ഇക്കാര്യം അമേരിക്കന്‍ ഉദ്യോഗസ്ഥരെ അറയിച്ചത്. തിങ്കളാഴ്ച മുതല്‍ ഈ ഡൊമൈന്റെ കണ്ട്രോള് പൂര്‍ണമായും മാലി സര്‍ക്കാര്‍ ഏറ്റെടുക്കും. വിഷയത്തില്‍ അന്വേഷണം ആരംഭിച്ചതായി പെന്റഗണ്‍ അറിയിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ "ഞാൻ തനിച്ചാണ്", 2761 തവണ വ്യാജ എമർജൻസി കോളുകൾ വിളിച്ച് 51കാരി; അറസ്റ്റ്
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates