പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

വിമാനത്തില്‍ കയറുന്നതിന് തൊട്ടുമുമ്പ് തലകറക്കം, പ്രമേഹമുണ്ടെന്ന് പറഞ്ഞ് യാത്ര ചെയ്യാന്‍ അനുവദിച്ചില്ലെന്ന് പരാതി

വിമാനത്തില്‍ കയറാന്‍ തുടങ്ങിയപ്പോള്‍ തലകറക്കം ഉണ്ടായെന്നും ഈ കാരണം പറഞ്ഞാണ് തന്നെ യാത്ര ചെയ്യാന്‍ അനുവദിക്കാതിരുന്നതെന്നുമാണ് ഇവരുടെ ആരോപണം.
Published on

ലണ്ടന്‍: പ്രമേഹം ഉണ്ടെന്ന കാരണം പറഞ്ഞ് വിമാനത്തില്‍ നിന്ന് പുറത്തിറക്കി വിട്ടതായി 56 കാരിയായ ഹെലന്‍ ടെയ്‌ലര്‍ എന്ന സ്ത്രീയുടെ ആരോപണം. യുകെയില്‍ ജെറ്റ് 2 വിമാനത്തില്‍ യാത്ര ചെയ്യാന്‍ എത്തിയതായിരുന്നു ഇവര്‍. ഭര്‍ത്താവിനൊപ്പം റോമിലേക്കുള്ള യാത്രക്കിടെയാണ് സംഭവം. വിമാനത്തില്‍ കയറാന്‍ തുടങ്ങിയപ്പോള്‍ തലകറക്കം ഉണ്ടായെന്നും ഈ കാരണം പറഞ്ഞാണ് തന്നെ യാത്ര ചെയ്യാന്‍ അനുവദിക്കാതിരുന്നതെന്നുമാണ് ഇവരുടെ ആരോപണം. ടൈപ്പ്
2 പ്രമേഹം തനിക്കുണ്ടെന്നും യാത്ര ചെയ്യാതിരിക്കാനും മാത്രം ബുദ്ധിമുട്ടില്ലെന്നും ടെയ്‌ലര്‍ പറഞ്ഞു. 

മെഡിക്കല്‍ പരിശോധനക്ക് ശേഷം മാത്രമേ യാത്ര ചെയ്യാന്‍ കഴിയൂ എന്നാണ് വിമാന ജീവനക്കാര്‍ പറഞ്ഞത്. ദിവസം മുഴുവന്‍ ഭക്ഷണം കഴിക്കാതിരുന്നതിനാല്‍ ക്ഷീണം തോന്നിയതാണ്. വെള്ളം കുടിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തപ്പോള്‍ ശരിയായി. ഡോക്ടര്‍മാരല്ലാത്ത വിമാന ജീവനക്കാര്‍ അങ്ങനെ തീരുമാനിച്ചത് ശരിയായില്ലെന്നാണ് ദമ്പതികള്‍ പറയുന്നത്. 

അതേസമയം തനിക്ക് ആവശ്യമായ മെഡിക്കല്‍ സൗകര്യങ്ങള്‍ വിമാന ജീവനക്കാര്‍ നല്‍കിയില്ലെന്നും ഇരുവരും ആരോപിച്ചു. വിമാന ജീവനക്കാര്‍ ഈ വിഷയത്തില്‍ ഇതുവരെ പ്രതികരണങ്ങള്‍ ഒന്നും നടത്തിയിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com