

ബെയ്ജിങ്: മൂന്നുകുട്ടികൾ വരെയാകാമെന്ന നിയമത്തിന് ഔദ്യോഗിക അംഗീകാരം നൽകി ചൈന. പുതുക്കിയ ജനസംഖ്യ കുടുംബാസൂത്രണനിയമം നാഷണൽ പീപ്പിൾസ് കോൺഗ്രസ് സ്റ്റാൻഡിങ് കമ്മിറ്റി പാസാക്കി.
കുട്ടികളുടെ വിദ്യാഭ്യാസം ഉൾപ്പെടെ കുടുംബത്തിൻറെ അധികബാധ്യതകൾ പരിഹരിക്കാൻ വിദ്യാഭ്യാസം, തൊഴിൽ, നികുതി, ഇൻഷുറൻസ് ഉൾപ്പെടെയുള്ള മേഖലകളിൽ അനുബന്ധനടപടികൾ സ്വീകരിക്കണമെന്നും നിയമത്തിൽ അനുശാസിക്കുന്നുണ്ട്. ജനനനിരക്കിൽ വലിയ കുറവ് വന്നതും വയോജനങ്ങളുടെ നിരക്ക് ഏറുകയും ചെയ്തതോടെയാണ് അഞ്ചുവർഷമായി തുടർന്ന ‘രണ്ടുകുട്ടി’ നയത്തിന് മാറ്റം വരുത്താൻ ചൈനീസ് സർക്കാർ തീരുമാനിച്ചത്.
1980 മുതൽ ഒറ്റക്കുട്ടി നയമാണ് ചൈന പിന്തിടർന്നത്. എന്നാൽ 2016ൽ ഇത് ഉപേക്ഷിച്ച് ദമ്പതിമാർക്ക് രണ്ടുകുട്ടികൾ ആകാമെന്ന തീരുമാനം ചൈനീസ് സർക്കാർ എടുത്തിരുന്നു. ചൈനീസ് സ്റ്റാറ്റിസ്റ്റിക്സ് ബ്യൂറോ മൂന്നാഴ്ചമുമ്പ് പുറത്തുവിട്ട സെൻസസ് പ്രകാരം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates