അമേരിക്കന്‍ സേനയുടെ കോപ്ടറും യുദ്ധവിമാനവും ദക്ഷിണ ചൈന കടലില്‍ തകര്‍ന്നുവീണു, അപകടം 30 മിനിറ്റ് ഇടവേളയില്‍

വിമാനവാഹിനിയായ യുഎസ്എസ് നിമിറ്റ്‌സില്‍ നിന്ന് നിരീക്ഷണ പറക്കല്‍ നടത്തുമ്പോഴാണ് എംഎച്ച് 60 ആര്‍ ഹെലികോപ്റ്റര്‍ കടലില്‍ തകര്‍ന്നു വീണത്
US fighter jet, navy chopper crash
എംഎച്ച് 60 ആര്‍ ഹെലികോപ്റ്റര്‍,എഫ്എ18 എഫ് സൂപ്പര്‍ ഹോണറ്റ്
Updated on
1 min read

വാഷിങ്ടണ്‍: അമേരിക്കന്‍ നാവികസേനയുടെ ഹെലികോപ്ടറും യുദ്ധവിമാനവും ദക്ഷിണ ചൈന കടലില്‍ തകര്‍ന്നുവീണു. നിരീക്ഷണ പറക്കലിനിടെയാണ് ഹെലികോപ്റ്ററും യുദ്ധവിമാനവും തകര്‍ന്നു വീണത്. ആളപായമില്ല. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഏഷ്യന്‍ സന്ദര്‍ശനത്തിനിടെയാണ് അപകടം.

വിമാനവാഹിനിയായ യുഎസ്എസ് നിമിറ്റ്‌സില്‍ നിന്ന് നിരീക്ഷണ പറക്കല്‍ നടത്തുമ്പോഴാണ് എംഎച്ച് 60 ആര്‍ ഹെലികോപ്റ്റര്‍ കടലില്‍ തകര്‍ന്നു വീണത്. മൂന്നു പേരെ രക്ഷപ്പെടുത്തി. 30 മിനിട്ടുകള്‍ക്കുശേഷമാണ് ബോയിങ് എഫ്എ18 എഫ് സൂപ്പര്‍ ഹോണറ്റ് വിമാനം തകര്‍ന്നു വീണത്. നിരീക്ഷണ പറക്കല്‍ നടത്തുകയായിരുന്നു വിമാനം. പൈലറ്റുമാരെ രക്ഷപ്പെടുത്തി.വ്യത്യസ്ത സമയങ്ങളില്‍ നടന്ന അപകടങ്ങളെക്കുറിച്ച് യുഎസ് നേവി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

US fighter jet, navy chopper crash
യുകെയില്‍ ഇന്ത്യന്‍ വംശജ ബലാത്സംഗത്തിന് ഇരയായി; വംശീയ വിദ്വേഷമെന്ന് ആരോപണം

എഫ്എ18 എഫ് വിമാനത്തിന്റെ വില 60 മില്യന്‍ (ഏകദേശം 528 കോടി രൂപ) യുഎസ് ഡോളറാണ്. എംഎച്ച് 60 ആര്‍ സീ ഹോക് എന്ന ഹെലികോപ്ടറാണ് തകര്‍ന്നത്. യുഎസ്എസ് നിമിറ്റ്‌സ് എന്ന വിമാന വാഹിനി കപ്പലിന്റെ ഭാഗമായിരുന്നു തകര്‍ന്ന ഹെലികോപ്ടര്‍. അമേരിക്കന്‍ സേനയിലെ പഴക്കമുള്ള വിമാനവാഹിനിയാണ് നിമിറ്റ്‌സ്.

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങുമായി ഏഷ്യന്‍ സന്ദര്‍ശനത്തിനിടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് കൂടിക്കാഴ്ച നടത്താനിരിക്കെയായിരുന്നു അപകടം. ദക്ഷിണ കൊറിയയില്‍ വച്ച് വ്യാഴാഴ്ചയാണ് ഇരുനേതാക്കളുമായുള്ള കൂടിക്കാഴ്ച നടക്കുക.

US fighter jet, navy chopper crash
'റഷ്യന്‍ എണ്ണ വാങ്ങുന്നത് ഇന്ത്യ പൂര്‍ണമായി നിര്‍ത്തും, ചൈന കുറയ്ക്കും'; അവകാശവാദം ആവര്‍ത്തിച്ച് ട്രംപ്
Summary

US fighter jet, navy chopper crash mysteriously in 30 minutes in South China Sea

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com