ട്രംപിന് തിരിച്ചടി; ജന്മാവകാശ പൗരത്വ നിയന്ത്രണ നീക്കം തടഞ്ഞ് യുഎസ്‌ സുപ്രീംകോടതി

ട്രംപിന്റെ ഉത്തരവ് മരവിപ്പിച്ച കീഴ്‌ക്കോടതി ഉത്തരവിനെ ശരിവെക്കുന്ന നിലപാടാണ് സുപ്രീംകോടതി സ്വീകരിച്ചത്
trump
ഡോണള്‍ഡ് ട്രംപ് AI Generated Image
Updated on
1 min read

വാഷിങ്ടന്‍: അമേരിക്കയില്‍ ജന്മാവകാശ പൗരത്വം നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ട പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ എക്‌സിക്യുട്ടീവ് ഉത്തരവിന് തിരിച്ചടിയായി യുഎസ്‌ സുപ്രീംകോടതിയുടെ നിര്‍ണായക ഇടപെടല്‍. ട്രംപിന്റെ ഉത്തരവ് നേരിട്ട് പ്രാബല്യത്തില്‍ കൊണ്ടുവരുന്നത് കോടതി തടഞ്ഞു. അമേരിക്കന്‍ മണ്ണില്‍ ജനിക്കുന്നവര്‍ക്ക് പൗരത്വ അവകാശം ഉറപ്പുനല്‍കുന്ന 14-ാം ഭരണഘടന ഭേദഗതിയുടെ സാധുത വെല്ലുവിളിക്കുന്നതാണ് ട്രംപിന്റെ ഉത്തരവെന്നും അത് അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

അനധികൃത കുടിയേറ്റക്കാരുടെയോ താല്‍ക്കാലിക വിസയില്‍ കഴിയുന്നവരുടെയോ കുട്ടികള്‍ക്ക് സ്വമേധയാ പൗരത്വം ലഭിക്കുന്ന സംവിധാനം നിയന്ത്രിക്കണമെന്ന നിലപാടാണ് ട്രംപ് മുന്നോട്ട് വെച്ചിരുന്നത്. മാതാപിതാക്കളില്‍ ഒരാള്‍ യുഎസ് പൗരനോ നിയമപരമായി സ്ഥിരതാമസക്കാരനോ ആയിരിക്കണമെന്നായിരുന്നു എക്‌സിക്യുട്ടീവ് ഓര്‍ഡര്‍. എന്നാല്‍ ഈ നീക്കം ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി നിയമ വിദഗ്ധരും മനുഷ്യാവകാശ സംഘടനകളും ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.

നേരത്തെ ട്രംപിന്റെ ഉത്തരവ് മരവിപ്പിച്ച കീഴ്‌ക്കോടതി ഉത്തരവിനെ ശരിവെക്കുന്ന നിലപാടാണ് സുപ്രീംകോടതി സ്വീകരിച്ചത്. സുപ്രീംകോടതിയുടെ പുതിയ തീരുമാനം അമേരിക്കയിലെ കുടിയേറ്റ നയവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതാണ്. രാജ്യത്തെ പൗരത്വ നിയമങ്ങളെക്കുറിച്ചുള്ള രാഷ്ട്രീയവും നിയമപരവുമായ തര്‍ക്കങ്ങള്‍ തുടരുമെന്നാണ് വിലയിരുത്തല്‍. വിഷയത്തില്‍ നിയമപരമായ വ്യക്തതയ്ക്കായി തുടര്‍ നടപടികള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

trump
ഖമേനിയുടെ സംസ്‌കാര ചടങ്ങിന് മോദിയില്ല; ഇന്ത്യയെ പ്രതിനിധികരിക്കുക ബിഹാര്‍ ഗവര്‍ണറും വിദേശകാര്യ സഹമന്ത്രിയും
trump
'വെള്ളം തന്നില്ലെങ്കില്‍ കൈ വെട്ടും'; സിന്ധു നദീജല കരാറില്‍ മുന്നറിയിപ്പുമായി പാകിസ്ഥാന്‍
trump
ഈ വര്‍ഷം തന്നെ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ഷെയ്ഖ് ഹസീന; അവാമി ലീഗ് തിരികെ വരുമോ?
Summary

US Supreme Court strikes down Trump order restricting birthright citizenship

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com