ഹോര്‍മൂസില്‍ യുഎസിന്റെ ഉപരോധം തുടങ്ങി; ലംഘിച്ചാല്‍ ഇറാനിയന്‍ കപ്പലുകള്‍ തകര്‍ക്കും, മുന്നറിയിപ്പുമായി ട്രംപ്

 US threatens to destroy Iranian fast-attack ships in the Hormuz Strait
ഡൊണാൾഡ് ട്രംപ് Social Media
Updated on
1 min read

വാഷിങ്ടണ്‍: ഹോര്‍മൂസ് കടലിടുക്കില്‍ യുഎസിന്റെ ഉപരോധം തുടങ്ങി. തങ്ങളുടെ അംഗീകാരമില്ലാതെ ഒരു കപ്പലും കടത്തിവിടില്ലെന്നാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. ഉപരോധം ലംഘിക്കാന്‍ ശ്രമിക്കുന്ന ഇറാനിയന്‍ നാവികസേനാ കപ്പലുകളെ തകര്‍ക്കുമെന്നും ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെ മുന്നറിയിപ്പ് നല്‍കിയത്.

നിശ്ചിത സമയപരിധി അവസാനിച്ചതോടെയാണ് ഇറാനിയന്‍ തുറമുഖങ്ങളിലേക്കുള്ള കപ്പലുകളുടെ വരവും പോക്കും യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് തടഞ്ഞു തുടങ്ങിയത്. ഇറാനിയന്‍ നാവികസേനയെ ഇതിനോടകം തന്നെ അമേരിക്ക തകര്‍ത്തുകഴിഞ്ഞെന്നും 158 ഇറാനിയന്‍ കപ്പലുകള്‍ കടലിന്റെ അടിത്തട്ടിലാണെന്നും ട്രംപ് അവകാശപ്പെട്ടു. അവശേഷിക്കുന്ന ഇറാനിയന്‍ 'ഫാസ്റ്റ് അറ്റാക്ക്' കപ്പലുകള്‍ ഉപരോധ മേഖലയിലേക്ക് വന്നാല്‍ അവ നശിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു.

 US threatens to destroy Iranian fast-attack ships in the Hormuz Strait
ഇന്ത്യയുമായി അടുത്ത ബന്ധം; ഇന്ത്യൻ കപ്പലുകൾ കടത്തിവിടാൻ കൂടുതൽ തയ്യാറെടുപ്പ് വേണമെന്ന് ഇറാൻ

ഇറാനിലെ എല്ലാ തുറമുഖങ്ങളിലും തിങ്കളാഴ്ച മുതല്‍ ഉപരോധം ഏര്‍പ്പെടുത്താന്‍ യുഎസ് സൈന്യം തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് ഇറാനിയന്‍ തീരപ്രദേശവും ഊര്‍ജമേഖലയും അമേരിക്കയുടെ നിയന്ത്രണ പരിധിയില്‍ വരുമെന്ന് സമുദ്ര സുരക്ഷാ മേഖലയിലെ അതോറിറ്റിയായ യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് ഏജന്‍സി അറിയിച്ചു.

ഇറാനുമായുള്ള സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന്, അവരുടെ സാമ്പത്തിക സ്രോതസ്സായ എണ്ണ കയറ്റുമതി തടയുക എന്ന ലക്ഷ്യത്തോടെയാണ് യുഎസ് ഉപരോധ നടപടി സ്വീകരിച്ചിരിക്കുന്നത്.

Summary

US threatens to destroy Iranian fast-attack ships in the Hormuz Strait

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com