'ഞങ്ങള്‍ ഒരാളെ ഇടിച്ചിട്ടു, വിമാനത്തിനു തീപിടിച്ചു'; പരിഭ്രാന്തനായി പൈലറ്റ്; ഡെന്‍വര്‍ എയര്‍പോര്‍ട്ടില്‍ രക്ഷാപ്രവര്‍ത്തനം

വിമാനത്താവളത്തിലേക്ക് അതിക്രമിച്ചു കടന്നയാളെയാണ് ഫ്രോണ്ടിയര്‍ എയര്‍ലൈന്‍സിന്റെ ഫ്‌ലൈറ്റ് 4345 ഇടിച്ചിട്ടത്.
Rescue operation at Denver Airport
ഫ്രോണ്ടിയര്‍ എയര്‍ലൈന്‍സ് ഫ്‌ലൈറ്റ് 4345Facebook
Updated on
1 min read

ഡെന്‍വര്‍ : അമേരിക്കയിലെ ഡെന്‍വര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ടേക്ക് ഓഫിനിടെ ആളെ ഇടിച്ചു തെറിപ്പിച്ച് യാത്രാവിമാനം. വിമാനത്താവളത്തിലേക്ക് അതിക്രമിച്ചു കടന്നയാളെയാണ് ഫ്രോണ്ടിയര്‍ എയര്‍ലൈന്‍സിന്റെ ഫ്‌ലൈറ്റ് 4345 (എയര്‍ബസ് എ 321) ഇടിച്ചിട്ടത്.

ഇടിയുടെ ആഘാതത്തില്‍ ആള്‍ സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തെത്തുടര്‍ന്ന് എഞ്ചിനു തീപിടിച്ചതായും പൈലറ്റ് പറഞ്ഞു.

Rescue operation at Denver Airport
വീട്ടിൽ അതിക്രമിച്ചുകയറി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം: ഉത്തർപ്രദേശ് സ്വദേശി അറസ്റ്റിൽ

'ഞങ്ങള്‍ ഒരാളെ ഇടിച്ചു, എഞ്ചിനു തീപിടിച്ചു.' എന്നാണ് ഫ്‌ലൈറ്റ് 4345 ന്റെ ടേക്ക് ഓഫ് നിര്‍ത്തിയ ശേഷം പൈലറ്റ് കണ്‍ട്രോള്‍ ടവറിനോട് പറഞ്ഞത്. അപകടത്തെത്തുടര്‍ന്ന് വിമാനം സുരക്ഷിതമായി നിര്‍ത്തി യാത്രക്കാരെ പരിശോധിക്കുകയും ജീവനക്കാര്‍ ഉള്‍പ്പെടെ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്തു.

Rescue operation at Denver Airport
'ആവശ്യത്തിന് പണമുണ്ട്, ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കൂ'; വിജയിന് മറുപടിയുമായി സ്റ്റാലിന്‍

വിമാനത്തിലുണ്ടായിരുന്ന 224 യാത്രക്കാരെയും വായു നിറച്ച അടിയന്തര സ്ലൈഡുകള്‍ ഉപയോഗിച്ചാണ് ഒഴിപ്പിച്ചത്. എന്നാല്‍ ഒഴിപ്പിക്കലിനിടെ പരിഭ്രാന്തരായി ഇറങ്ങിയോടിയ പന്ത്രണ്ടുയാത്രക്കാര്‍ക്ക് നിസാരമായ പരിക്കേറ്റതായും ഫ്രോണ്ടിയര്‍ എയര്‍ലൈന്‍സ് അറിയിച്ചു.

വിമാനത്തിന്റെ വലതുവശത്താണ് തീ ഉയര്‍ന്നത്. ക്യാബിനിലേക്കു പുക പടര്‍ന്നതോടെ യാത്രക്കാര്‍ പരിഭ്രാന്തരായി. ഉടന്‍തന്നെ ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റെത്തി തീ അണക്കുകയും ചെയ്തു. പ്രാദേശിക സമയം രാത്രി 11:00 ന് ലൊസാഞ്ചലസ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കു പുറപ്പെട്ട എയര്‍ലൈന്‍സ് വിമാനമാണ് അപകടത്തില്‍പെട്ടത്.

Rescue operation at Denver Airport
തൃശൂര്‍ റിപ്പര്‍ മോഡല്‍ ആക്രമണം: 'പിന്നില്‍ അവിഹിതം', പ്രതി 24 മണിക്കൂറിനകം പിടിയില്‍- വിഡിയോ

വിമാനത്താവളത്തിലെ സുരക്ഷാ സംവിധാനങ്ങള്‍ ലംഘിച്ചാണ് ഇയാള്‍ റണ്‍വേയിലേക്കു കടന്നതെന്ന് ഗതഗത സെക്രട്ടറി ഷോണ്‍ ഡഫി പറഞ്ഞു. സംഭവത്തില്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനും നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Summary

We hit a person, plane caught fire, pilot panicked; Rescue operation at Denver Airport

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com