ഭാര്യയുടെ സുഹൃത്തിന്റെ സ്വത്ത് വര്‍ധിച്ചത് നാലിരട്ടി; പാകിസ്ഥാനില്‍ ഇമ്രാന്‍ ഖാനെ കുഴക്കി പുതിയ വിവാദം

ഇമ്രാന്‍ ഖാന്റെ ഭാര്യയുടെ ഏറ്റവും അടുത്ത സുഹൃത്തായ ഫറയുടെ വസതിയില്‍ വെച്ചാണ് ഇമ്രാന്റെ വിവാഹം നടന്നത്
ഫറ ഖാന്‍
ഫറ ഖാന്‍
Updated on
1 min read


ഇസ്ലാമാബാദ്: രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെ, പാകിസ്ഥാന്‍ കാവല്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ഭാര്യ ബുഷ്‌റ ബീബിയുടെ കൂട്ടുകാരി ഫറ ഖാന്റെ സ്വത്ത് ക്രമാതീതമായി വര്‍ധിച്ചെന്ന് റിപ്പോര്‍ട്ട്. ഇമ്രാന്റെ ഭരണകാലത്ത് ഫറയുടെ സ്വത്ത് നാലു മടങ്ങായി വര്‍ധിച്ചെന്നാണ് റിപ്പോര്‍ട്ട്. 

ഇമ്രാന്റെ ഭരണത്തില്‍ ആദ്യ മൂന്നുവര്‍ഷത്തിനിടെ, അദ്ദേഹത്തിന്റെ ഭാര്യയുടെ സുഹൃത്ത് ഫര്‍ഹത്ത് ഷഹ്‌സാദിയുടെ സ്വത്ത് ഗണ്യമായി വര്‍ധിച്ചു. 2017ല്‍ 23കോടി പാകിസ്ഥാന്‍ രൂപയായിരുന്നു. ഇത് 2021ല്‍ 97 കോടിയായി.-പാകിസ്ഥാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

ഇമ്രാന്‍ ഖാന്റെ ഭാര്യയുടെ ഏറ്റവും അടുത്ത സുഹൃത്തായ ഫറയുടെ വസതിയില്‍ വെച്ചാണ് ഇമ്രാന്റെ വിവാഹം നടന്നത്. പഞ്ചാബ് പ്രവിശ്യയിലെ ഓരോ ട്രാന്‍സ്ഫറിനും പോസ്റ്റിങ്ങിനും വലിയ കൈക്കൂലി വാങ്ങി ഫറ കോടികള്‍ സമ്പാദിച്ചതായി പ്രതിപക്ഷം ആരോപിച്ചു. 

2019ലെ കള്ളപ്പണം വെളുപ്പിക്കല്‍ പദ്ധതി (ടാക്‌സ് ആംനസ്റ്റി സ്‌കീം) ഫറ ഖാന്‍ പ്രയോജനപ്പെടുത്തിയെന്നും പ്രതിപക്ഷം ആരോപിക്കുന്നു. ഇസ്ലാമാബാദിലും ലാഹോറിലുമായി വമ്പന്‍ ആഡംബര വസതികള്‍ ഫറ ഖാന്‍ വാങ്ങിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

അഴിമതി ആരോപണം വന്നതിനെ തുടര്‍ന്ന് ഫറ ഖാന്‍ രാജ്യം വിട്ടതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഫറയുടെ ഭര്‍ത്താവ് അഹ്‌സന്‍ ജമീല്‍ ഗുജ്ജര്‍ അമേരിക്കയിലാണുള്ളത്. ഫറ ദുബൈയിലേക്കാണ് പോയത് എന്നാണ് സൂചന. 

ഈ വാര്‍ത്തകൂടി വായിക്കാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Indian Origin Woman Killed NY Subway
war
Russian Drone Hits Train Near Poland Border
Pak attempts damage control with Saudi after walking back on help against Houthis
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com