ഗൾഫിൽ ആളുകൾ ജോലി ഉപേക്ഷിക്കുന്നു കാരണം ഇവയാണ്

കമ്പനികൾ തൊഴിലാളികളെ കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ശമ്പളം മുടങ്ങുക,വൈകുക എന്നീ കാര്യങ്ങൾ സംഭവിക്കുന്നത് എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പലരും ജോലി ഉപേക്ഷിക്കുന്നത്
job, Gulf jobs, Employment
ഗൾഫിൽ നിന്ന് എന്ത് കൊണ്ട് ആളുകൾ ജോലി ഉപേക്ഷിക്കുന്നു ? ( JOB) FILE
Updated on
1 min read

യു എ ഇ: ഗൾഫ് രാജ്യങ്ങളിലെ തൊഴിൽ മേഖലകളിൽ നിന്ന് ജീവനക്കാർ ജോലി ഉപേക്ഷിക്കുന്നത് വർധിക്കുന്നതായി പുതിയ പഠനം. റോബർട്ട് വാൾട്ടേഴ്‌സ് മിഡിൽ ഈസ്റ്റ് സാലറി സർവേ 2025 എന്ന പഠനത്തിനാലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വന്നത്.

തൊഴിലാളികൾക്ക് അടിസ്ഥാന ശമ്പളത്തിലെ വർധനവിൽ വരുന്ന കാലതാമസമാണ് ജോലി (job) ഉപേക്ഷിക്കാനുള്ള പ്രധാന കാരണം. സർവേ അനുസരിച്ച് 68 ശതമാനം പേരും ശമ്പള വർധനവ് വൈകുന്നതിന്റെ അടിസ്ഥാനത്തിൽ ജോലി ഉപേക്ഷിച്ച് പോകുന്നതായാണ് പഠനത്തിലെ കണ്ടെത്തൽ.

കമ്പനികൾ തൊഴിലാളികളെ കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ശമ്പളം മുടങ്ങുക,വൈകുക എന്നിങ്ങനെയുള്ള സംഭവങ്ങൾ എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പലരും ജോലി ഉപേക്ഷിക്കുന്നത്

മാറിക്കൊണ്ടിരിക്കുന്ന സാമ്പത്തിക സാഹചര്യങ്ങൾ മറി കടക്കാൻ പല കമ്പനികളും കടുത്ത തീരുമാനങ്ങൾ എടുക്കാൻ നിർബന്ധിരാകുന്നു എന്നും പഠനത്തിൽ പറയുന്നു.

ശമ്പള വർധനവ് മാറ്റിവയ്ക്കുകയോ അല്ലെങ്കിൽ കുറയ്ക്കുകയോ ചെയ്യുന്നത് ഇതിൽ ഒരു പ്രധാന നടപടിയാണ്. കുറച്ച് കാലത്തേക്ക് കമ്പനികളുടെ ബജറ്റുകൾ കുറയ്ക്കാൻ ഇത് സഹായിച്ചേക്കാമെങ്കിലും ഇതിന് വലിയ പ്രത്യാഘാതങ്ങളുണ്ടെന്ന് പഠനത്തിൽ പറയുന്നു.

ശമ്പള വർധനവ് വൈകുന്നത് ജീവനക്കാർക്കിടയിൽ നിരാശയും അസംതൃപ്തിയും ഉണ്ടാക്കുന്നതായും ഇത് ജീവനക്കാരെ ജോലി ഉപേക്ഷിക്കാൻ പ്രേരിപ്പിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇതോടെ മികച്ച അവസരങ്ങൾ തേടി ഇവർ മറ്റ് മേഖലകളെ സമീപിക്കുന്നു.

കമ്പനികൾ ജീവനക്കാരെ വേണ്ടത്ര പരിഗണിക്കുന്നില്ല എന്ന തോന്നൽ ഉണ്ടാകുന്നത് ആരോഗ്യകരമായ തൊഴിൽ സംസ്കാരത്തെ തകർക്കുകയും ജീവനക്കാർ തമ്മിലുള്ള ബന്ധത്തെയും കമ്പനിയോടുള്ള അവരുടെ കൂറിനെയും ഇല്ലാതാക്കുമെന്നും സർവേ മുന്നറിയിപ്പ് നൽകുന്നു.

അതേ സമയം നിലവിലെ സാമ്പത്തിക സാഹചര്യങ്ങളിൽ ചെലവുകൾ കുറയ്ക്കാൻ കമ്പനി ഉടമകൾ നിർബന്ധിതരായിട്ടുണ്ട്. അതിനാൽ പല സ്ഥാപനങ്ങൾക്കും ജീവനക്കാർക്ക് ശമ്പള വർധനവ് നൽകാൻ സാധിച്ചിട്ടില്ല എന്നും പഠനത്തിൽ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com