അവധി ആഘോഷത്തിനിടെ തലയില്‍ പ്രാണി കടിച്ചു; 27കാരനായ അധ്യാപകന് ദാരുണാന്ത്യം

ഒരു പനി ആയിരുന്നു എല്ലാത്തിനും തുടക്കം. അവധി ആഘോഷിക്കാന്‍ വിയറ്റ്‌നാമില്‍ പോയപ്പോഴായിരുന്നു ജോഷിന് പനി വന്നത്.
അവധി ആഘോഷത്തിനിടെ തലയില്‍ പ്രാണി കടിച്ചു; 27കാരനായ അധ്യാപകന് ദാരുണാന്ത്യം
Updated on
1 min read

ബ്രിട്ടനിലെ ഹോപ് അക്കാദമിയിലെ ഹിസ്റ്ററി അധ്യാപകനായ ജോഷ് ബ്രൂക്കര്‍ ഒരു മാസം മുന്‍പാണ് മരണത്തിന് കീഴടങ്ങിയത്. 27കാരനായ ഈ ചെറുപ്പക്കാരന്റെ മരണം സുഹൃത്തുക്കള്‍ക്കും കുടുംബത്തിനും എന്തിന് ഡോക്ടര്‍മാര്‍ക്ക് തന്നെ വലിയൊരു ആഘാതമായിരിക്കുകയാണ്. അദ്ദേഹത്തിന്റെ മരണ കാരണമാണ് എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്. 

ഊര്‍ജസ്വലനായ ഈ ചെറുപ്പക്കാരന്‍ പ്രത്യക്ഷത്തില്‍ യാതൊരു കാരണവുമില്ലാതെയാണ് വേണ്ടപ്പെട്ടവരെ ഉപേക്ഷിച്ച് പോയത്. ഒരു പനി ആയിരുന്നു എല്ലാത്തിനും തുടക്കം. അവധി ആഘോഷിക്കാന്‍ വിയറ്റ്‌നാമില്‍ പോയപ്പോഴായിരുന്നു ജോഷിന് പനി വന്നത്. ആദ്യം ചെറിയ പനി കാര്യമാക്കിയില്ല. എന്നാല്‍ വളരെപ്പെട്ടെന്നാണ് അസുഖം കൂടി ശ്വസിക്കാന്‍ പോലും പറ്റാതായത്. 

പിന്നീട് ഇന്‍ഫക്ഷന്‍ കൂടി, സെപ്റ്റംബര്‍ മൂന്നിന് ജോഷ് ലിവര്‍പൂളിലെ റോയല്‍ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തി. അപ്പോഴേക്കും ജോഷിന്റെ ശ്വാസകോശത്തില്‍ ഉള്‍പ്പെടെ അണുബാധയേറ്റിട്ടുണ്ടായിരുന്നു. ഒരു മാസത്തെ ചികിത്സയ്ക്ക് ശേഷം പ്രിയപ്പെട്ടവരെ ദുഖത്തിലാഴ്ത്തി ഒക്‌ടോബര്‍ ഒന്നിന് ഈ ചെറുപ്പക്കാരന്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. ജോഷിന്റെ ജീവന്‍ രക്ഷിക്കാന്‍ തങ്ങള്‍ പരമാവധി ശ്രമിച്ചുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

ജോഷിന്റെ മരണകാരണം അറിഞ്ഞപ്പോള്‍ എല്ലാവരും കൂടുതല്‍ വേദനിക്കുകയും അതിനേക്കാള്‍ ആശ്ചര്യപ്പെടുകയും ചെയ്തു. മരിക്കുന്നതിന് ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് ഇയാള്‍ വിയറ്റ്‌നാമിലേക്ക് നടത്തിയ യാത്രക്കിടെ ഒരു പ്രാണി കടിച്ചതാണ് മരണ കാരണമായി ഡോക്ടമാര്‍ കണ്ടെത്തിയത്. 

ജോഷിന്റെ തലയിലാണ് പ്രാണി കടിച്ചത്. കാര്യമായ വേദനയോ അസ്വസ്ഥതയോ തോന്നാത്തതിനാലാകാം ആദ്യം ഇത് കാര്യമാക്കാതിരുന്നത്. പ്രാണിയുടെ വിഷം തലച്ചോറിലെ രക്തത്തില്‍ കലരുകയും ആന്തരിക അവയവങ്ങളില്‍ മൊത്തം അണുബാധയേല്‍ക്കുകയുമായിരുന്നു. ഉടന്‍ തന്നെ ചികിത്സ തേടിയിരുന്നെങ്കില്‍ ഒരുപക്ഷേ ഈ ചെറുപ്പക്കാരന്റെ ജീവന്‍ രക്ഷിക്കാനാവുമായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com