ആഹാരത്തില്‍ തലമുടി; ഭാര്യയുടെ തല മൊട്ടയടിച്ച് ഭര്‍ത്താവ്! അറസ്റ്റ്

പ്രഭാത ഭക്ഷണം കഴിക്കുമ്പോള്‍ ആഹാരത്തില്‍ നിന്ന് തലമുടി കിട്ടിയതില്‍ ക്ഷുഭിതനായ ഭര്‍ത്താവ് ഭാര്യയുടെ തല മൊട്ടയടിച്ചു
ആഹാരത്തില്‍ തലമുടി; ഭാര്യയുടെ തല മൊട്ടയടിച്ച് ഭര്‍ത്താവ്! അറസ്റ്റ്
Updated on
1 min read

ധാക്ക: പ്രഭാത ഭക്ഷണം കഴിക്കുമ്പോള്‍ ആഹാരത്തില്‍ നിന്ന് തലമുടി കിട്ടിയതില്‍ ക്ഷുഭിതനായ ഭര്‍ത്താവ് ഭാര്യയുടെ തല മൊട്ടയടിച്ചു. ബംഗ്ലാദേശിലെ വടക്കു പടിഞ്ഞാറന്‍ ജില്ലയായ ജോയ്പുര്‍ഹത്തിലാണ് സംഭവം അരങ്ങേറിയത്. ഭാര്യയെ ഉപദ്രവിച്ചതിന് പൊലീസ് ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. 

35കാരനായ ബാബു മൊണ്ടാല്‍  എന്നയാളാണ് 23 കാരിയായ ഭാര്യയെ ഉപദ്രവിച്ചത്. ആഹാരത്തില്‍ തലമുടി കണ്ടതാണ് ഇയാളെ ചൊടിപ്പിച്ചത്. തുടര്‍ന്ന് ഭാര്യയെ കുറ്റപ്പെടുത്തിയ ഇയാള്‍ ഒരു ബ്ലേഡുമായി വരികയും ബലം പ്രയോഗിച്ച് ഭാര്യയുടെ തല മൊട്ടയടിക്കുകയുമായിരുന്നു. 

14 വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ബാബുവിനെതിരെ ചുമത്തിയിരിക്കുന്നത്. ലൈംഗികാതിക്രമങ്ങളില്‍ നിന്ന് സ്ത്രീകളെ സംരക്ഷിക്കാന്‍ മതിയായ നിയമങ്ങളുണ്ടായിട്ടും അക്രമങ്ങള്‍ കൂടുകയാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആരോപിച്ചു. 

ജനുവരി മുതല്‍ ജൂണ്‍ വരെ 630 പേരാണ് ബംഗ്ലാദേശില്‍ ലാത്സംഗത്തിനിരയായത്. 37 പേര്‍ കൊല്ലപ്പെട്ടു. ഏഴ് പേര്‍ ലൈംഗികാതിക്രമത്തില്‍ മനംനൊന്ത് ജീവനൊടുക്കിയെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.  ബംഗ്ലാദേശില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി വനിതാവകാശ സംരക്ഷകരും ആരോപിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Indian Origin Woman Killed NY Subway
war
Russian Drone Hits Train Near Poland Border
Pak attempts damage control with Saudi after walking back on help against Houthis
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com