ഒബാമ കെയര്‍ പിന്‍വലിച്ച് ട്രംപ്; പുതിയ ബില്‍ പാസായത് നേരിയ ഭൂരിപക്ഷത്തില്‍ 

ഒബാമ കെയറുമായി ബന്ധപ്പെട്ട എല്ലാ നടപടികളും നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് പ്രസിഡന്റിന്റെ ഓഫിസ് നിര്‍ദ്ദേശം നല്‍കി
ഒബാമ കെയര്‍ പിന്‍വലിച്ച് ട്രംപ്; പുതിയ ബില്‍ പാസായത് നേരിയ ഭൂരിപക്ഷത്തില്‍ 
Updated on
1 min read


വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നിര്‍ത്തലാക്കി പുതിയ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഒബാമ കെയറുമായി ബന്ധപ്പെട്ട എല്ലാ നടപടികളും നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് പ്രസിഡന്റിന്റെ ഓഫിസ് നിര്‍ദ്ദേശം നല്‍കി. ഒബാമകെയര്‍ എടുത്തുകളയുമെന്ന് ട്രംപ് തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് തന്നെ പറഞ്ഞിരുന്നു. 

ജനപ്രതിനിധി സഭയാണ് ബില്ല് പിന്‍വലിച്ചത്. ഒബാമ കെയറിനു പകരം റിപ്പബ്ലിക്കന്‍ പാര്‍ട്ടി അവതരിപ്പിച്ച പുതിയ ബില്‍ നേരിയ ഭൂരിപക്ഷത്തോടെ സഭ പാസാക്കി. യുഎസ് കോണ്‍ഗ്രസില്‍ 217 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 213 പേര്‍ എതിര്‍ത്തു. ഇനി ബില്‍ സെനറ്റിന്റെ പരിഗണനയ്ക്കു വിടും.

മുഴുവന്‍ അമേരിക്കക്കാര്‍ക്കും ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുന്ന ഇന്‍ഷുറന്‍സ് പദ്ധതിയായിരുന്നു ഒബാമ കെയര്‍. വളരെ ചെലവേറിയതും സമ്പന്നര്‍ക്കു മാത്രം താങ്ങാവുന്നതുമായി മാറിയ ആരോഗ്യ ഇന്‍ഷുറന്‍സ് സാധാരണക്കാര്‍ക്കു പ്രാപ്യമാക്കുകയാണ് ഒബാമ കെയറിലൂടെ മുന്‍ പ്രസിഡന്റ് ലക്ഷ്യം വെച്ചിരുന്നത്‌
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com