മോദിക്ക് ഭാര്യയുണ്ടെന്ന് കരുതി ഡോര്‍ തുറന്ന് പിടിച്ച് ഗാര്‍ഡ്: മോദിയുടെ യുഎസ് സന്ദര്‍ശനത്തിനിടയിലെ വീഡിയോ വൈറലായി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎസ് സന്ദര്‍ശനത്തിനിടയിലെ വീഡിയോ വൈറലാകുന്നു.
മോദിക്ക് ഭാര്യയുണ്ടെന്ന് കരുതി ഡോര്‍ തുറന്ന് പിടിച്ച് ഗാര്‍ഡ്: മോദിയുടെ യുഎസ് സന്ദര്‍ശനത്തിനിടയിലെ വീഡിയോ വൈറലായി
Updated on
1 min read

വാഷിങ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎസ് സന്ദര്‍ശനത്തിനിടയിലെ വീഡിയോ വൈറലാകുന്നു. മോദിയുടെ ഭാര്യയ്ക്കുവേണ്ടി ഡോര്‍ തുറക്കുന്ന ഗാര്‍ഡിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ട്രംപ് മോദി മീറ്റ് എന്ന ഹാഷ് ടാഗോടു കൂടി പ്രചരിക്കുന്ന വീഡിയോയില്‍ മോദിയും ഡൊണാള്‍ഡ് ട്രംപും മെലാനിയ ട്രംപും പ്രത്യക്ഷപ്പെടുന്നുണ്ട്. 

മോദിയെയും കൊണ്ട് വൈറ്റ്ഹൗസില്‍ എത്തിയ കാറിന്റെ ഇരുവശത്തുമുള്ള ഡോറുകള്‍ക്കടുത്തേക്ക് ഗാര്‍ഡുകള്‍ വരികയും മോദിക്കും മിസിസ് മോദിക്കുമായി കാറിന്റെ ഡോര്‍ തുറന്ന് സല്യൂട്ട് നല്‍കി കാത്തുനില്‍ക്കുന്ന രസകരമായ രംഗങ്ങളാണ് വൈറലായിരിക്കുന്നത്. ഇല്ല മിസിസ് മോദിയില്ല' എന്ന കുറിപ്പോടുകൂടിയാണ് ട്വിറ്ററില്‍ ഈ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

ട്രംപും മെലാനിയ ട്രംപും മോദിയെ സ്വീകരിക്കാന്‍ വൈറ്റ്ഹൗസില്‍ ചുവന്ന പരവതാനിയൊരുക്കി കാത്തിരിക്കുന്നു. പ്രധാനമന്ത്രിയുടെ കാര്‍ വരുമ്പോള്‍ ഗാര്‍ഡുമാര്‍ ഇരുവരും ഇരുവശത്തേക്ക് നീങ്ങുകയും കാറിന് സല്യൂട്ട് ചെയ്യുകയും ചെയ്യുന്നു. കാറിനരികിലേക്ക് നീങ്ങിയ ഇവര്‍  ഡോര്‍ പിടിക്കുകയും പരസ്പരം എന്തോ പറഞ്ഞുകൊണ്ട് തുറയ്ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്.

കാറിന്റെ വലതുഭാഗത്തായിരുന്നു മോദി ഇരുന്നിരുന്നത്. മോദിയുടെ ഭാര്യയ്ക്കു വേണ്ടിയാണ് വലതുവശത്തെ ഡോര്‍ തുറന്നതെന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Indian Origin Woman Killed NY Subway
war
Russian Drone Hits Train Near Poland Border
Pak attempts damage control with Saudi after walking back on help against Houthis
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com