ലോകത്ത് കോവിഡ് അതിവേ​ഗം പടർന്നു പിടിക്കുന്നു; 24 മണിക്കൂറിനിടെ രോ​ഗികൾ രണ്ട് ലക്ഷം

ലോകത്ത് കോവിഡ് അതിവേ​ഗം പടർന്നു പിടിക്കുന്നു; 24 മണിക്കൂറിനിടെ രോ​ഗികൾ രണ്ട് ലക്ഷം
ലോകത്ത് കോവിഡ് അതിവേ​ഗം പടർന്നു പിടിക്കുന്നു; 24 മണിക്കൂറിനിടെ രോ​ഗികൾ രണ്ട് ലക്ഷം
Updated on
1 min read

ന്യൂയോർക്ക്: ലോകത്താകെ കോവിഡ് രോ​ഗം പടർന്നു പിടിക്കുന്നത് അതിവേ​ഗം. പുതിയതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളുടെ എണ്ണത്തിൽ വൻ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ലോകത്താകെ രണ്ട് ലക്ഷത്തോളം ആളുകളിൽ കോവിഡ് 19 സ്ഥിരീകരിച്ചു. 2,08,864 പേർക്കാണ് ഒറ്റ ദിവസം രോഗം സ്ഥിരീകരിച്ചത്.

ഇതാദ്യമായാണ് ഒറ്റ ദിവസം രണ്ട് ലക്ഷത്തിലേറെ പേർക്ക് രോഗം സ്ഥിരീകരിക്കുന്നത്‌. 10,982,236 ആളുകളിലാണ് ലോകത്ത് ഇതുവരെ രോഗം ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 5,155 പേർ രോഗം ബാധിച്ച് മരിച്ചു. ആകെ മരണം ഇതോടെ 5,23,947 ആയി ഉയർന്നു.

അതേസമയം കോവിഡ് വ്യാപനം രൂക്ഷമായ ബ്രസീലിൽ സ്ഥിതി ഗുരുതരമാകുന്നുവെന്നാണ് വിവരം. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,200 പേരാണ് അവിടെ രോഗം മൂലം മരണമടഞ്ഞത്. പുതിയതായി 47,000 ലേറെ ആളുകളിൽ കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. 1,496,858 ആളുകളിലാണ് ഇതുവരെ ബ്രസീലിൽ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 61,884 പേർ മരിച്ചു.

24 മണിക്കൂറിനിടെ കൂടുതൽ ആളുകൾ രോഗം ബാധിച്ച് മരിച്ച രണ്ടാമത്തെ രാജ്യം മെക്സിക്കോയാണ്. 741 പേരാണ് ഇവിടെ ഒറ്റദിവസം കോവിഡ് ബാധയെ തുടർന്ന് മരിച്ചത്.

അതേസമയം രോഗബാധിതരുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്തുള്ള അമേരിക്കയിൽ ഗുരുതരമായ സ്ഥിതി വിശേഷത്തിന് മാറ്റമില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ 53,000ന് മുകളിലാണ് പുതിയതായി റിപ്പോർട്ട് ചെയ്ത കേസുകൾ. എന്നാൽ അമേരിക്കയിൽ മരണ നിരക്ക് ഗണ്യമായി കുറഞ്ഞു‌. കഴിഞ്ഞ 24 മണിക്കൂറിനിടെ 615 പേർ മാത്രമാണ് അവിടെ മരിച്ചത്.

2,735,554 ആണ് അമേരിക്കയിൽ ഇതുവരെ സ്ഥിരീകരിച്ച കേസുകൾ. 1,28,684 മരണവും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടു. റഷ്യയിലും ഇന്ത്യയിലും സ്ഥിതിഗതികൾ രൂക്ഷമാണ്. രണ്ട് രാജ്യങ്ങളിലും ആറ് ലക്ഷത്തിന് മുകളിലാണ് സ്ഥിരീകരിച്ച കോവിഡ് കേസുകൾ ഉള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Indian Origin Woman Killed NY Subway
war
Russian Drone Hits Train Near Poland Border
Pak attempts damage control with Saudi after walking back on help against Houthis
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com