
പെട്ടെന്നൊരു ദിവസം ഏതെങ്കിലും ദമ്പതികള്‍ ഒരു കുട്ടിയെ കൊണ്ട് വന്ന് കാണിച്ചിട്ട് ബര്‍ത്ത് സര്‍ട്ടിഫിക്കറ്റ് വേണമെന്ന് പറഞ്ഞാല്‍ കൊടുക്കാന്‍ പറ്റുമോ?
ആരോഗ്യകരമായ പ്രസവം, വാക്‌സിനേഷന്‍, ആരോഗ്യത്തോടെ ജീവിക്കാനുള്ള അവകാശം ഒക്കെ കുട്ടികള്‍ക്കുണ്ട്. അതൊക്കെ വേറെ വിഷയമാണ്. അത് മാറ്റി വച്ച് ചിന്തിച്ചാലും നിലവില്‍ കണ്ണുമടച്ച് സര്‍ട്ടിഫിക്കറ്റ് കൊടുക്കാന്‍ സാധിക്കില്ലല്ലോ. അതിന് കുട്ടി അവരുടേതാണെന്ന് ശാസ്ത്രീയമായി തെളിഞ്ഞാലല്ലേ പറ്റൂ. DNA പരിശോധനകള്‍ നടത്തി അത് തെളിയിക്കട്ടെ.
വീട്ടിലെ സുഖപ്രസവം എന്നത് ലോട്ടറി അടിക്കുന്നത് പോലെയാണ്. രണ്ടു ജീവനുകള്‍ വച്ചു കൊണ്ടുള്ള ഒരു ഞാണിന്മേല്‍ കളി. ആ കളിയില്‍ പണ്ട് ഒരുപാട് പേര്‍ തോറ്റിട്ടുണ്ട്. ഇന്ന് മാതൃശിശു മരണ നിരക്കുകള്‍ ഇത്രയും കുറഞ്ഞതിന് കാരണം ഗര്‍ഭകാലം മുതല്‍ എല്ലാ പരിചരണങ്ങളും ആശുപത്രികളില്‍ നടക്കുന്നത് കൊണ്ടാണ്.
ജനിക്കുന്ന കുഞ്ഞ് കരയാന്‍ 5 മിനിട്ട് വൈകിയാല്‍, അതിനിടയില്‍ കൃത്യമായ മെഡിക്കല്‍ സപ്പോര്‍ട്ട് നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആ കുട്ടി ജീവിച്ചാല്‍ പോലും തലച്ചോര്‍ വളര്‍ച്ചയില്ലാതെ ജീവിതകാലം മുഴുവന്‍ കുടുംബത്തിന് തന്നെ ഒരു സങ്കടക്കാഴ്ചയായി ജീവിക്കും. തലച്ചോറിലേക്ക് കുറച്ചു നേരത്തേക്ക് ആവശ്യത്തിന് ഓക്‌സിജന്‍ കിട്ടാതെ വരുന്ന ഹൈപ്പോക്‌സിക് ഇസ്‌കീമിക് എന്‍സെഫലോപതി എന്ന അവസ്ഥ കാരണമാണത്. മിനിട്ടുകളും സെക്കന്റുകളും ഒരാളുടെ വിധി നിര്‍ണയിക്കുന്നത് ഇങ്ങനെയൊക്കെയാണ്. അല്ലാതെ മതപുസ്തകങ്ങളും ജാതകങ്ങളും നോക്കിയിട്ടല്ല. ഇതൊരു ഒറ്റ ഉദാഹരണം പറഞ്ഞു എന്നേയുള്ളു. ഇങ്ങനെ നിരവധി പ്രശ്‌നങ്ങള്‍ വേറെ ഉണ്ടാവാം.
ഗര്‍ഭവും പ്രസവവും ഒക്കെ ഒന്നല്ല, രണ്ട് ജീവന്‍ കൈയില്‍ പിടിച്ചുള്ള വലിയ ഗെയിമാണ്. സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ടത്. വീട്ടിലെ പ്രസവം ഒരിക്കലും മാതൃകയാക്കരുത്. എടുക്കുന്ന എല്ലാവര്‍ക്കും ലോട്ടറി അടിക്കില്ലാ എന്ന തത്വം ഓര്‍ക്കുന്നത് ഇവിടെ വളരെ അനുയോജ്യമാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക