'വരൂ, ഒറിജിനല്‍ ആണിനെ കാണൂ '

പത്തുപേരുമായി സെക്‌സ് ചെയ്തിട്ടുണ്ട് എന്നത് ഒരു വലിയ സംഭവമായി വിനായകന്‍ പറയുമ്പോഴാണ് പുനത്തില്‍ കുഞ്ഞബ്ദുള്ളയെ ഓര്‍മ വരുന്നത്
വിനായകന്‍/ഫയല്‍
വിനായകന്‍/ഫയല്‍
Updated on
2 min read

ചില ആളുകളുടെ ചില സന്ദര്‍ഭങ്ങളിലെ പെരുമാറ്റം, പരാമര്‍ശങ്ങള്‍, നോട്ടങ്ങള്‍ മറയില്ലാത്ത വിധം അയാളിലെ ആണിനെ പുറത്തു കൊണ്ടു വരും. സിനിമാ നടന്‍ വിനായകന്‍ ഒരു സിനിമയുടെ പ്രമോഷനു വേണ്ടി നടത്തിയ പത്ര സമ്മേളനത്തില്‍ സെക്‌സ് ചെയ്തിട്ടുണ്ടോ എന്ന് പത്രപ്രവര്‍ത്തനോട് ചോദിക്കുന്നു. പത്തു പേരെങ്കിലുമായി സെക്‌സ് ചെയ്തിട്ടുണ്ട് എന്നു വിനായകന്‍ പറയുന്നു.

'നിങ്ങള്‍ എത്ര തവണ തൂറിയിട്ടുണ്ട് ' എന്ന് ആരും ആരോടും ചോദിക്കാറില്ല.എന്നാല്‍ ,ഒരു സമര പരിപാടിയുടെ ഭാഗമായി, നാട്ടില്‍ പൊതു ശൗചാലയം ഇല്ല ,അത് അടിയന്തിരമായി തുറക്കണം/ തുടങ്ങണം എന്ന സമരത്തിന്റെ ഭാഗമായി ചിലര്‍ പരസ്യമായി മലവിസര്‍ജ്ജനം ചെയ്യുന്നു. അങ്ങനെ ഒരു തൂറല്‍ സമരം നടക്കുകയും അതിനെ ചിലര്‍ ചോദ്യം ചെയ്യുകയും പരിഹസിക്കുകയും ചെയ്യുമ്പോള്‍ രഹസ്യമായി മലവിസര്‍ജ്ജനം നടത്താനുള്ള സാമൂഹ്യ സാഹചര്യമില്ലാത്തതു കൊണ്ടാണ് പരസ്യമായി അത് ചെയ്തതെന്നും ബോധ്യപ്പെടുത്താന്‍ നിങ്ങളില്‍ 'എത്ര പേര്‍ പരസ്യമായി തൂറിയിട്ടുണ്ട് ' എന്ന് ചോദിക്കാം. മലവിസര്‍ജ്ജനത്തിനുള്ള അവകാശം നിഷേധിക്കപ്പെടുമ്പോഴാണ് ആ ചോദ്യം. ഇവിടെ ,കേരളം ,സെക്‌സ് നിഷേധിക്കപ്പെട്ട സ്‌റ്റേറ്റ് അല്ല.പ്രായപൂര്‍ത്തിയായ ആര്‍ക്കും അത് മനോഹരമായി ചെയ്യാം.

പത്തുപേരുമായി സെക്‌സ് ചെയ്തിട്ടുണ്ട് എന്നത് ഒരു വലിയ സംഭവമായി വിനായകന്‍ പറയുമ്പോഴാണ് പുനത്തില്‍ കുഞ്ഞബ്ദുള്ളയെ ഓര്‍മ വരുന്നത്. ജീവിതത്തിലെ മനോഹരമായ സെക്‌സ് ഓര്‍മ, ബാല്യകാല സഖി പാവാട ഉയര്‍ത്തി മാച്ചിനാരി കുന്ന് കയറുമ്പോള്‍ കണ്ട കണങ്കാല്‍ ആണെന്ന് പുനത്തില്‍ പറയുന്നു.അതുമാകാം, സെക്‌സ്.നോട്ടം, ഒരു കണങ്കാല്‍.

കേരളത്തില്‍ ഉടനെ പുറത്തിറങ്ങാന്‍ പോകുന്ന ഒരു പുസ്തകം ,' കേട്ടുകേള്‍വിയെ വിശ്വസിക്കാമെങ്കില്‍, കമ്പിക്കഥ'കളാണ്. ആ പുസ്തകത്തിന്റെ കൗതുകം, അതില്‍ പ്രശസ്തരായവര്‍ അവരുടെ ലൈംഗികാനുഭവങ്ങള്‍ തുറന്നു പറയുന്നു. എഴുത്തുകാര്‍ അവരുടെ പേര് അതില്‍ പരസ്യപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. അത്തരം കഥകള്‍ മനോഹരമായി എഴുതാന്‍ കഴിവുള്ള പുനത്തില്‍ ജീവിച്ചിരിപ്പുമില്ല.

മലയാളികളെ സംബന്ധിച്ചിടത്തോളം വേദനാജനകമായ സത്യം, വിനായകനെ പോലെയുള്ളവരുടെ ഇത്തരം വാക്കുകള്‍ സഹിക്കേണ്ടി വരുന്നു എന്നതാണ്. ലൈംഗികതയുടെ കാര്യത്തില്‍ മലയാളികളുടെ ആശയക്കുഴപ്പങ്ങള്‍ അവസാനിച്ചു കൊണ്ടിരിക്കുകയാണ്.

ഒരു സ്ത്രീയോട് എനിക്ക് സെക്‌സ് ചെയ്യാന്‍ ആഗ്രഹമുണ്ട് എന്ന് ഒരു പുരുഷന്‍ തുറന്നു പറയുന്നത് പല കാരണങ്ങള്‍ കൊണ്ടാവാം:

ഒന്ന്: നിങ്ങള്‍ ഒരു ചരക്കാണ്. ഞാന്‍ വില തരാം. എന്റെ കൈയില്‍ നിങ്ങള്‍ക്കു തരാന്‍ പണമുണ്ട്.

രണ്ട്: ഞാന്‍ ശക്തനായ ആണ്‍ ആണ്. ആ ശക്തി എനിക്ക് പ്രകടിപ്പിക്കാന്‍ അവസരം തരൂ. അതെ, ഞാന്‍ ശക്തനായ ആണ്‍ ആണ്. ഞാന്‍ ശക്തനായ ആണ്‍ ആണ്.( ആ ഡയലോഗ് ഇടക്കിടെ ആവര്‍ത്തിക്കണം).

മൂന്ന്: ഞാന്‍ വ്യത്യസ്തനായ ആണ്‍ ആണ്. മറ്റു ആണുങ്ങളേക്കാള്‍ ഞാന്‍ ഒറിജിനല്‍ ആണ്‍ ആണ്. ഒറിജിനല്‍ ആണാണ്, വരൂ .വരൂ .ഞാനത് കാണിച്ചു തരാം. ഞാന്‍ ഒറിജിനല്‍ ആണാണ്. ഹ ഹ ... ( പശ്ചാലത്തില്‍ പ്രമോട്ടര്‍മാരുടെ പൊട്ടിച്ചിരി വേണം).

നാല്: എന്റെ മാതൃഭാഷ ലിംഗമാണ്.

വിനായകന്‍ വാ തുറക്കുമ്പോള്‍, മനുഷ്യര്‍ ദൂരെ മാറി നില്‍ക്കുക.വിളിച്ചു പറയുന്നത്, ആണ്‍ അഹന്തയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com