സജി ജെയിംസ്
സമകാലിക മലയാളം വാരിക പത്രാധിപര്‍. മായുടെ കത്തുകള്‍ എന്ന പുസ്തകം എഡിറ്റ് ചെയ്തു. സൈലന്റ് വാലി: ഒരു പരിസ്ഥിതി സമരത്തിന്റെ കഥ, ഇടതുപക്ഷം:ആള്‍വഴി ചരിത്രം, നമ്പൂതിരി: രേഖാജീവിതം എന്നീ പുസ്തകങ്ങളുടെ രചയിതാവ്. 2006-ലെ മീഡിയാ അക്കാദമിയുടെ മികച്ച രാഷ്ട്രീയ റിപ്പോര്‍ട്ടര്‍ക്കുള്ള അവാര്‍ഡ് നേടി. സൈലന്റ് വാലി ഒരു പരിസ്ഥിതി സമരത്തിന്റെ ചരിത്രം എന്ന പഠനഗ്രന്ഥത്തിന് കേരളാ സാഹിത്യ അക്കാദമി അവാര്‍ഡും 2011-ലെ മികച്ച് പരിസ്ഥിതി ഗ്രന്ഥത്തിനുള്ള കെ.വി സുരേന്ദ്രനാഥ് അവാര്‍ഡും ലഭിച്ചു.