കലണ്ടർ - സജികുമാർ എൻഎസ് എഴുതിയ കവിത

Malayalam Poem
സജികുമാർ എൻഎസ് എഴുതിയ കവിത
Updated on
1 min read

പോയവർഷത്തിൻ ഹൃദയതാളങ്ങളെൻ കൺകളിൽ ചിമ്മവേ, നാടും നഗരവും പുതുവർഷ പുലരിയെ വെൽക വെൽകെ, കോലായിലവളെത്തി സുന്ദരി, കറുത്ത മിഴികളിൽ അമ്പരപ്പോ ? പ്രത്യാശയോ?


അറിവീലയെങ്കിലും, എത്ര വാഗ്ദത്ത സ്വപ്നങ്ങൾ കൈമാറി നാം ; രാവിനെ പുൽകി നേരം വെളുപ്പിക്കെ_ കാത്തുനിൽക്കുന്നു കാൽചിലംബണിഞ്ഞോരു നാളെകൾ .

വീണ്ടും പകലിന്റെ ഇതളുകൾ പതിയെ പെറുക്കി മാറ്റി, നിൻ കള്ളികൾ പൂകവേ ധ്രുത താളത്തിൻ മാഞ്ഞുപോകുന്നോരിന്നലകൾ.

Malayalam Poem
ഷിറാ നീ നവംബറിന്റെ ഹൃദയം

നിൻ മിഴിയിളക്കങ്ങളുടെ കിതപ്പിൽ, നിഴൽ വിരിച്ചോരു ഛായയിലുറങ്ങും സ്മൃതികളൊക്കെയും 
ഇന്നിൻ്റെ ആരവത്തിൽ മുങ്ങിപ്പോകെ;
കാൺമൂ, ഞാൻ, ദിനരാത്രങ്ങൾതൻ മോഹപ്പൊലിമ എത്രയോ ഹ്രസ്വം;
എങ്കിലുംമെൻറെ ഓർമ്മകൾക്കെന്തു നീളം.

പാതിവിടർന്ന നിൻറെ കള്ളികൾ വെയിലിൽ, മഴയിൽ, രാവിൻറെ പെയ്തൊഴിക്കിൽ തുള്ളി തിമിർക്കെ, കാലമറിയാതെ  ധന്യരാക്കി നീ ഞങ്ങൾതൻ സന്ധ്യകൾ; എങ്കിലും ചോദിക്കയില്ല സഹയാത്രികേ 'തരികയെൻ ബാല്യ'മെന്നാകിലും, വിജയഭാവത്തിലാ കള്ളികൾ നീ എഴുതുമ്പോൾ, ഓർക്കുക ഞാനുമീ പൂഴിമണലിൽ ഒരാൺതരിയായ് നടന്നോരു കാലം.


Malayalam Poem
കുറേ നാളുകള്‍ക്കു ശേഷം അയാള്‍ എഫ്ബിയില്‍ ഒരു പോസ്റ്റിട്ടു

മൗനമായ്  നാമറിയാതെയീ നിമിഷവും മഞ്ഞീടുമെങ്കിലും വീണ്ടുമൊത്തുചേരാം ശലഭങ്ങളെ പോലെ.

ചാരുതേ, നീ മീട്ടിയ ചതുരങ്ങളിൽ ഇനിയുമുണരട്ടെ യൗവന പ്രദീപ്തമാം ദിനങ്ങൾ; ജീവൻറെ പൊൻകതിർ തിളങ്ങിടട്ടെ നിൻ കള്ളികളിൽ.

Summary

Malayalam poem written by Sajikumar NS

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com