

ഒരു വൈകുന്നേരം
പട്ടണത്തിലേക്കിറങ്ങിയ ഞാന്‍
ട്രാഫിക് ജാമില്‍ കുടുങ്ങുന്നു.
നഗരം മുറിച്ചു കടന്നു വേണം
പയ്യാമ്പലത്തെത്താന്‍.
സിഗ്‌നലില്‍
പച്ച നിറത്തിനായി കാത്തിരിക്കെ
റെയില്‍വെ ജങ്ഷനില്‍ നിന്നും
എതിര്‍ ദിശയിലേക്ക്
തിരിച്ചു വിടുന്നു.
ചില്ലുഭരണിയിലെ
ഉപ്പിലിട്ട പൈനാപ്പിള്‍
ഓര്‍മകള്‍ക്കിടയില്‍
ഒരു കട്ടന്‍ ചായ
വായിച്ചിരിക്കേണ്ട പുസ്തകം
ഷിറാ
കാത്തിരുന്ന് മുഷിഞ്ഞു കാണും.
'ആകാശ മിഴിയില്‍ താഴ്ന്നു പോം
കൃഷ്ണമണിയെന്നോണം
അസ്തമിക്കുന്ന സൂര്യന്‍.'
അവളുടെ മെസേജിന്
ഞാന്‍ ഇങ്ങനെ മറുപടി കുറിച്ചു.
'തിരക്ക്
അരൂപിയായ
ഒരു പ്രണയിനിയെപ്പോലെയാണ്
സഞ്ചരിച്ചു കൊണ്ടിരിക്കെ
മുന്നിലെ ട്രാഫിക് സിഗ്‌നലില്‍
അതെന്നെ കൈവെടിയുന്നു.'
'അനുവദിച്ചതിനേക്കാള്‍
മുപ്പത് സെക്കന്റുകള്‍ അധികം'
സ്വപ്നത്തിന്റെ വാതിലടച്ച്
വാര്‍ഡന്‍ എന്നെ
മുറിയിലേക്ക് നയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates