

ഇപ്രാവശ്യം അമ്മൂമ്മയെ കണ്ടുവന്നപ്പോള്‍
പഴയ വീടിന്റെ
പിന്നാമ്പുറത്തുനിന്നും
കുഴിയാനകള്‍
ഉറുമ്പുകളെ വീഴ്ത്താന്‍
കാത്തുകാത്തിരിക്കുന്ന
മണല്‍ക്കുഴികളെ
ഞാനൊരു സഞ്ചിയിലാക്കി
ഫ്‌ലാറ്റിലേക്ക്
കൊണ്ടുപോന്നു.
പതിന്നാലാംനിലയിലെ
സ്വീകരണമുറിയിലെ
മത്സ്യപേടകത്തിനരികില്‍
ഉറങ്ങുംമുന്‍പ്
നിലത്ത് പതുക്കെ ചൊരിഞ്ഞിട്ടു.
നേരംവെളുത്തപ്പോള്‍
കുഴിയാനകളൊരുക്കിയ
ബിനാലെപോലെ
ആഹാ
ഒരു ചെറുമരുഭൂമി.
തിരിവും ചരിവും
പൊക്കിള്‍ക്കുഴിയും
നാഭിയും ഇടകലര്‍ന്ന
ഒരു മരുമണല്‍പെണ്‍ശില്പം.
ഫോണിന്റെ ബന്ധനത്തില്‍നിന്ന്
ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ
ഉറക്കമുണര്‍ന്ന
സിദ്ധാര്‍ത്ഥകുമാരന്‍
മൂരിനിവര്‍ത്തിക്കൊണ്ട് വന്നു.
സിദ്ധാര്‍ത്ഥന്
ഞാനാ ബിനാലെ
കാണിച്ചുകൊടുത്തു.
കുഴിയാനകള്‍ അകത്തുണ്ട്,
ഞാന്‍ പറഞ്ഞു,
ഉറുമ്പുകളെ വീഴ്ത്താന്‍
കുഴിതീര്‍ത്ത്
കാത്തിരിപ്പാണ്.
''അതിന് വീഴാന്‍ ഉറുമ്പുകളെവിടെ?''
സിദ്ധാര്‍ത്ഥന്‍ പരിഹസിച്ചു.
ഞാന്‍ ലജ്ജിച്ചു
ഛെ
ഗൃഹാതുരത പുന:സൃഷ്ടിക്കാന്‍
അമ്മൂമ്മയുടെ മരണക്കിടക്കയിലേക്ക്
ഇനിയും ഒരു പകല്‍ മുഴുവന്‍
കഠിനയാത്രയോ.
ഹൊ. പിന്നീടാവാം.
''അപ്പോള്‍ കുഴിയാനകള്‍ ചാവില്ലേ?''
ഭക്ഷണം കിട്ടാതെ
എത്രനാള്‍ കുഴിയാനകള്‍ക്ക്
സ്വന്തം കിടങ്ങില്‍ കിടക്കാനാകും?
വലക്കണ്ണികളില്‍
പരതിക്കൊണ്ട്
ഫോണുമായി സിദ്ധാര്‍ത്ഥന്‍
കിടപ്പുമുറിയിലേക്ക് വലിഞ്ഞു.
ഉത്സവത്തിന്
ആനകള്‍ ഇടഞ്ഞ ഒരു ദൃശ്യത്തിലേക്ക്
ഞാനും ചുരുണ്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates