അമേരിക്ക ഉത്തര കൊറിയയെ പേടിക്കുന്നോ?  പ്രശ്‌നം സമാധാനപരമായി തീര്‍ക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ട്രംപ്

നയപരമായി പ്രശ്‌നം പരിഹരിക്കാനാണ് ഇഷ്ടപ്പെടുന്നത്, പക്ഷെ അത് എളുപ്പമല്ലെന്ന് കരുതുന്നു,ട്രംപ് പറഞ്ഞു
അമേരിക്ക ഉത്തര കൊറിയയെ പേടിക്കുന്നോ?  പ്രശ്‌നം സമാധാനപരമായി തീര്‍ക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ട്രംപ്

വാഷിങ്ടണ്‍:ഉത്തര കൊറിയയുമായുള്ള പ്രശ്‌നം സമാധാനപരമായി തീര്‍ക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് അമേരിക്കന്‍ പ്രസിഡന്റ ഡൊണാള്‍ഡ് ട്രംപ്. ഉത്തര കൊറിയ പ്രകോപനപരമായി സൈനിക അഭ്യാസങ്ങള്‍ നടത്തുകയും ആയുധങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്ത സ്ഥിതിക്ക് സൈനിക നടപടിയിലൂടെ പ്രശ്‌നങ്ങള്‍ തീര്‍ക്കാവുന്നതെയുള്ളുവെന്നും എന്നാല്‍ അത് ചെയ്യില്ല എന്നും  ട്രംപ് പറഞ്ഞു. താന്‍ ആ പ്രശ്‌നം സമാധാനപരമായി അവസാനിപ്പിക്കാനാണ് ഉദ്ദേശിക്കന്നതെന്ന് ട്രംപ് റോയിറ്റേഴ്‌സിനോട് പറഞ്ഞു. സാമ്പത്തിക ഉപരോധങ്ങളും രാഷ്ട്രീയ ചര്‍ച്ചകളും വഴി പ്രശ്‌നം പരിഹരിക്കാമെന്നാണ് ട്രംപ് ഇപ്പോള്‍ പറയുന്നത്. 

നയപരമായി പ്രശ്‌നം പരിഹരിക്കാനാണ് ഇഷ്ടപ്പെടുന്നത്, പക്ഷെ അത് എളുപ്പമല്ലെന്ന് കരുതുന്നു, ട്രംപ് പറഞ്ഞു. ലോകത്തിലെ പ്രധാന പ്രശ്നം ഉത്തര കൊറിയ തന്നെയാണെന്ന തന്റെ വാദം വീണ്ടും ആവര്‍ത്തിച്ച ട്രംപ് ലോകരാജ്യങ്ങളെ മൊത്തം ഉത്തര കൊറിയയിക്കെതിരെ അണിനിരത്താന്‍ ശ്രമിക്കുമെന്നും പറഞ്ഞു. 

ഉത്തര കൊറിയയ്‌ക്കെതിരെ സൈനിക നടപടി നടത്തുമെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. കൊറിയന്‍ തീരത്ത് അമേരിക്ക വിമാന വാഹിനി കപ്പലുകള്‍ അടക്കം വിന്യസിക്കുകയും ജപ്പാനും ദക്ഷിണ കൊറിയയ്ക്കും ഒപ്പം സൈനിക അഭ്യാസങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. ഇതിന് മറുപടിയായി ഉത്തര കൊറിയ തങ്ങളുടെ സൈനിക,ആുധ ശേഷി പുറത്തുകാട്ടി പ്രകടനം നടത്തുകയും അണുവായുധങ്ങള്‍ പ്രയോഗിക്കാന്‍ മടിക്കില്ലെന്ന് പറയുകയും ചെയ്തിരുന്നു. ഉത്തര കൊറിയ അണുവായുധങ്ങള്‍ പ്രയോഗിക്കുമെന്നും സര്‍വ്വനാശം സംഭവിക്കുമെന്നും സൂചന നല്‍കി ചൈനയും റഷ്യയും രംഗത്ത് വന്നിരുന്നു. ഇതിനെത്തുടര്‍ന്നാണ്‌ ട്രംപ് തന്റെ പഴയ നിലപാടില്‍ നിന്ന് പിന്നോട്ട് പോയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com