ഇനി അമേരിക്കയില്‍ രക്ഷയില്ലെന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ 

അമേരിക്കയിലെ മാറിയ രാഷ്ട്രീയ സാഹചര്യങ്ങളില്‍ ആശങ്കപ്പെട്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ 
ഇനി അമേരിക്കയില്‍ രക്ഷയില്ലെന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ 

ട്രംപിന്റെ പുതിയ കുടിയേറ്റ നിയമം നിലവില്‍ വന്നതോടെ അമേരിക്കയില്‍ ഇനി നല്ല അവസരങ്ങള്‍ ലഭിക്കില്ല എന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍. ഒരുപാട് വിുദ്യാര്‍ത്ഥികള്‍ കുടിയിറക്ക് ഭീഷണിയിലാണ്. 

ആസ്‌ട്രേലിയയിലും കാനഡയിലും അവസരങ്ങള്‍ തേടി പോകാന്‍ ശ്രമിക്കുകയാണ് അമേരിക്കയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ ഒരു വിഭാഗം.നല്ല ജീവിത സാഹചര്യത്തിലും വിദ്യാഭ്യാസ സാഹചര്യത്തിലും ആകൃഷ്ടരായി എത്തിയ പലരും പുതിയ രാഷ്ട്രീയ നീക്കത്തില്‍ അന്തം വിട്ടു നില്‍ക്കുകയാണ്. ഇനി ആ പഴയ സാഹചര്യം തിരികെയെത്തുമോ എന്ന ആശങ്ക പലരിലും നിലനില്‍ക്കുന്നു. 

അനധികൃത കുടിയേറ്റക്കാരെ ഒഴുപ്പിക്കാന്‍  അമേരിക്കന്‍ ഭരണകൂടം ആഭ്യന്തര സുരക്ഷാ വകുപ്പിനെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. 10,000 ഉദ്യോഗസ്ഥരെയാണ് അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കാനായി ആഭ്യന്ത രസുരകാഷാ വകുപ്പ് രംഗത്തിറക്കുന്നത്. ട്രംപ് ഭരണകൂടത്തിന്റെ രാഷ്ട്രീയ കളികളില്‍ പെട്ട് തങ്ങളുടെ ജീവിതം തകരുമോ എന്ന ആശങ്കയിലാണ് അമേരിക്കയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com