അമേരിക്കയിലും മാധ്യമ വിലക്ക്

വാര്‍ത്താ സമ്മേളനത്തിലേക്ക് പ്രമുഖ മാധ്യമങ്ങളുടെ പ്രതിനിധികളെ പ്രവേശിപ്പിച്ചില്ല
whitehouse
whitehouse

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പ്രമുഖ മാധ്യമങ്ങള്‍ക്കു വിലക്ക്. ന്യൂ യോര്‍ക്ക് ടൈംസ്, ലോസ് ഏഞ്ചല്‍സ് ടൈംസ്, സിഎന്‍എന്‍, പൊളിറ്റിക്കോ എന്നിവയ്ക്കാണ് വൈറ്റ് ഹൗസ് പ്രസ് ബ്രീഫിങ്ങില്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. ഇതിനെത്തുടര്‍ന്ന് പ്രമുഖ വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തില്ല.

സാധാരണഗതിയില്‍ വൈറ്റ് ഹൗസില്‍ പ്രവേശന അനുമതിയുള്ള എല്ലാ മാധ്യമപ്രവര്‍ത്തകരെയും വാര്‍ത്താ സമ്മേളനത്തിലേക്കു പ്രവേശിപ്പിക്കാറാണ് പതിവ്. എന്നാല്‍ ഇത്തവണ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ഷോണ്‍ സ്‌പൈസര്‍ നിശ്ചിത എണ്ണം മാധ്യമപ്രവര്‍ത്തകരെ മാത്രമേ പങ്കെടുപ്പിക്കൂ എന്നു നിബന്ധന വയ്ക്കുകയായിരുന്നു. 

പ്രമുഖ മാധ്യമങ്ങളെ ഒഴിവാക്കിയത് ചൂണ്ടിക്കാട്ടിയപ്പോള്‍ എല്ലാവരും ഉണ്ടെന്നാണ് കരുതിയത് എന്നായിരുന്നു വൈറ്റ് ഹൗസ് വക്താവ് സാറാ സാന്‍ഡേഴ്‌സിന്റെ പ്രതികരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com