മനുഷ്യരില്‍ എച്ച്3എന്‍8 പക്ഷിപ്പനിയുടെ ആദ്യ കേസ് ചൈനയില്‍; 4 വയസുകാരന് രോഗം

ലോകത്ത് ആദ്യമായി പക്ഷിപ്പനിയുടെ എച്ച്3എന്‍8 വകഭേദം മനുഷ്യനില്‍ സ്ഥിരീകരിച്ചു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ബെയ്ജിങ്: ലോകത്ത് ആദ്യമായി പക്ഷിപ്പനിയുടെ എച്ച്3എന്‍8 വകഭേദം മനുഷ്യനില്‍ സ്ഥിരീകരിച്ചു. ചൈനയിലാണ് കേസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നാല് വയസുള്ള കുട്ടിയിലാണ് രോഗം സ്ഥിരീകരിച്ചത്. 

ചൈനീസ് ആരോഗ്യ വിഭാഗം ഇക്കാര്യം സ്ഥിരീകരിച്ചു. എന്നാല്‍ ഭയപ്പെടേണ്ടതില്ലെന്നും ഈ വകഭേദത്തിന് വ്യാപന ശേഷി കുറവാണെന്നുമാണ് ചൈനയുടെ നാഷണല്‍ ഹെല്‍ത്ത് കമ്മിഷന്‍ പ്രസ്താവനയില്‍ പറയുന്നത്. 

കൂട്ടിയുമായി അടുത്ത് ഇടപഴകിയ ആര്‍ക്കും രോഗലക്ഷണങ്ങള്‍ ഇല്ല

പനി ഉള്‍പ്പെടെയുള്ള ലക്ഷണങ്ങളുമായെത്തിയ നാല് വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. വീട്ടില്‍ വളര്‍ത്തിയിരുന്ന കോഴികളും മറ്റുമായി കുട്ടി അടുത്ത് ഇടപഴകിയിരുന്നു. കൂട്ടിയുമായി അടുത്ത് ഇടപഴകിയ ആര്‍ക്കും രോഗലക്ഷണങ്ങള്‍ ഇല്ല. കുതിര, നായ, പക്ഷികള്‍, കടല്‍നായ എന്നിവയിലാണ് നേരത്തെ എച്ച്3എന്‍8 വകഭേദം കണ്ടെത്തിയിട്ടുള്ളത്. 

എന്നാല്‍ മനുഷ്യരില്‍ ഈ വകഭേദം കണ്ടെത്തുന്നത് ആദ്യമായാണ്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പടരാനുള്ള ശേഷി ഈ വകഭേദത്തിന് ഇല്ലെന്നാണ് പ്രാഥമിക നിഗമനം. ഇതിനാല്‍ മഹാമാരിയായി വ്യാപനം ഉണ്ടാവില്ലെന്നും ചൈന അവകാശപ്പെടുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com