കുത്തനെ വായുവില്‍ ഉയര്‍ന്ന് പൊങ്ങി, ബോട്ട് യാത്രക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച് സെയ്ല്‍ഫിഷ്- വീഡിയോ 

അമേരിക്കയിലെ ഫ്‌ലോറിഡയിലെ ബീച്ചിനു സമീപത്ത് വച്ച് വയോധികയ്ക്ക് സെയ്ല്‍ഫിഷിന്റെ ആക്രമണത്തില്‍ സാരമായി പരിക്കേറ്റു
സെയ്ല്‍ഫിഷ് വായുവില്‍ ഉയര്‍ന്നുപൊങ്ങുന്ന ദൃശ്യം
സെയ്ല്‍ഫിഷ് വായുവില്‍ ഉയര്‍ന്നുപൊങ്ങുന്ന ദൃശ്യം

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഫ്‌ലോറിഡയിലെ ബീച്ചിനു സമീപത്ത് വച്ച് വയോധികയ്ക്ക് സെയ്ല്‍ഫിഷിന്റെ ആക്രമണത്തില്‍ സാരമായി പരിക്കേറ്റു. 73കാരിയായ കാതറിന്‍ പെര്‍കിന്‍സിനാണ് സെയ്ല്‍ഫിഷിന്റെ മുഖത്തെ കൊമ്പു പോലുള്ള ഭാഗം അവരുടെ ഇടിപ്പിനു സമീപം തുളഞ്ഞു കയറിയത്. 

ബോട്ടില്‍ സഞ്ചരിക്കുകയായിരുന്ന സ്ത്രീയുടെ സമീപത്തേക്ക് കടലില്‍ നിന്ന് ഉയര്‍ന്നുപൊങ്ങിയ സെയ്ല്‍ഫിഷ് കുത്തുകയായിരുന്നു. ആഴത്തില്‍ പരിക്കേറ്റ മേരിലാന്‍ഡ് സ്വദേശിയായ സ്ത്രീ ഇപ്പോള്‍ ചികിത്സയിലാണ്.

വിനോദയാത്രയ്ക്കായാണ് കാതറിന്‍ ഫ്‌ലോറിഡയിലെത്തിയത്. ഇവര്‍ ബോട്ടില്‍ സഞ്ചരിക്കുന്നതിനിടെ കൂടെയുണ്ടായിരുന്ന ലൂയിസ് ടൂത്ത് എന്നയാളുടെ ചൂണ്ടയിലാണ് ഈ സെയ്ല്‍ ഫിഷ് കുടുങ്ങിയത്. ഇതോടെ ബോട്ടിന്റെ പിന്നാലെ കൂടിയ സെയ്ല്‍ഫിഷ് അപ്രതീക്ഷിതമായി ഉയര്‍ന്നുപൊങ്ങി ബോട്ടിലേക്ക് കയറുകയായിരുന്നു. ഈ ചാട്ടത്തിനിടയിലാണ് കാതറിന് കുത്തേറ്റത്. വലിയ ചിറകുകള്‍ക്ക് സമാനമായ അവയവത്തോട് കൂടിയ സെയ്ല്‍ഫിഷ് വെള്ളത്തില്‍ നിന്ന് കുത്തനെ വായുവില്‍ ഉയര്‍ന്ന് പൊങ്ങാന്‍ ശേഷിയുള്ളവയാണ്.

വൈകാതെ കരയിലെത്തിയ കാതറിനെ ഹെലികോപ്റ്ററിലാണ് ആശുപത്രിയിലേക്കെത്തിച്ചത്. അപകടനില തരണം ചെയ്തശേഷം അധികൃതരോട് സംസാരിച്ച കാതറീന്‍ അപ്രതീക്ഷിതമായാണ് സെയ്ല്‍ഫിഷ് ബോട്ടിലേക്കെത്തിയതെന്നും തനിക്ക് പ്രതികരിക്കാന്‍ പോലുമുള്ള സമയം ലഭിച്ചില്ലെന്നും വിശദീകരിച്ചു. കടലില്‍ മണിക്കൂറില്‍ 109 കിലോമീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്നവയാണ് സെയ്ല്‍ ഫിഷുകള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com