പശുക്കളെ 'കളിയാക്കി', യുവാവിന് 'കണക്കിന് കിട്ടി'- വീഡിയോ 

യുവാവിനെ ഓടിച്ചിട്ട് കുത്താന്‍ പശുക്കള്‍ ശ്രമിക്കുന്നതും ആക്രമണം ഭയന്ന് ഓടിയ യുവാവിന് സംഭവിക്കുന്നതുമാണ് വീഡിയോയുടെ ഉള്ളടക്കം
യുവാവിനെ ഓടിച്ചിട്ട് കുത്താന്‍ ഒരുങ്ങുന്ന പശുക്കളുടെ ദൃശ്യം
യുവാവിനെ ഓടിച്ചിട്ട് കുത്താന്‍ ഒരുങ്ങുന്ന പശുക്കളുടെ ദൃശ്യം

മൃഗങ്ങളുടെയും പക്ഷികളുടെയും നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. കൗതുകം ഉണര്‍ത്തുന്ന വീഡിയോകള്‍ സോഷ്യല്‍മീഡിയയില്‍ അടക്കം വൈറലാകാറുണ്ട്.ഇപ്പോള്‍ പശുക്കളെ 'പ്രകോപിപ്പിക്കാന്‍'' പോയ യുവാവിന് സംഭവിച്ചതാണ് ചിരി പടര്‍ത്തുന്നത്.

യുവാവിനെ ഓടിച്ചിട്ട് കുത്താന്‍ പശുക്കള്‍ ശ്രമിക്കുന്നതും ആക്രമണം ഭയന്ന് ഓടിയ യുവാവിന് സംഭവിക്കുന്നതുമാണ് വീഡിയോയുടെ ഉള്ളടക്കം. പശുക്കള്‍ കൂട്ടത്തോടെ ആക്രമിക്കാന്‍ ഒരുങ്ങുന്ന ഘട്ടത്തില്‍ തന്നെ ഭയന്ന് ഓടാന്‍ തുടങ്ങുമ്പോള്‍ യുവാവ് വീഴാന്‍ പോകുന്നത് കാണാം. 

പിന്നീട് ബാലന്‍സ് തിരിച്ചുപിടിച്ച യുവാവ് പശുക്കളെ ഭയന്ന് വീണ്ടും ഓടി. ഓട്ടത്തിനിടെ, ഒരു കുന്നിറങ്ങി താഴേക്ക് വന്ന യുവാവ് നിയന്ത്രണം വിട്ട് വെള്ളത്തിലേക്ക് വീഴുന്നതാണ് വീഡിയോയുടെ അവസാനം. വൈറല്‍ ഹോഗാണ് ഇന്‍സ്റ്റാഗ്രാമില്‍ വീഡിയോ പങ്കുവെച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com