59% പേര്‍ അനുകൂലിച്ചു; സസ്‌പെന്റ് ചെയ്ത അക്കൗണ്ടുകള്‍ പുനഃസ്ഥാപിച്ച് മസ്‌ക്

സസ്‌പെന്റ് ചെയ്ത മാധ്യമ പ്രവര്‍ത്തകരുടെ അക്കൗണ്ടുകള്‍ പുനഃസ്ഥാപിച്ച് ട്വിറ്റര്‍ മേധാവി ഇലോണ്‍ മസ്‌ക്
ഇലോണ്‍ മസ്‌ക്, ഫയല്‍ ചിത്രം
ഇലോണ്‍ മസ്‌ക്, ഫയല്‍ ചിത്രം


സ്‌പെന്റ് ചെയ്ത മാധ്യമ പ്രവര്‍ത്തകരുടെ അക്കൗണ്ടുകള്‍ പുനഃസ്ഥാപിച്ച് ട്വിറ്റര്‍ മേധാവി ഇലോണ്‍ മസ്‌ക്. മാധ്യമപ്രവര്‍ത്തകരെ തിരിച്ചെടുക്കുന്നത് സംബന്ധിച്ച് നടത്തിയ പോളില്‍ 59 ശതമാനം പേര്‍ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് മാധ്യമപ്രവര്‍ത്തകരുടെ അക്കൗണ്ടുകള്‍ പുനഃസ്ഥാപിക്കുമെന്ന് മസ്‌ക് വ്യക്തമാക്കിയത്. ഇതിന് പിന്നാലെ, ചില മാധ്യമപ്രവര്‍ത്തകരുടെ ട്വിറ്ററര്‍ അകക്കൗണ്ടുകള്‍ വീണ്ടും ആക്ടീവ് ആയി. തന്റെ കുടുംബത്തിന് എതിരെ പ്രവര്‍ത്തിക്കുന്നു എന്നാരോപിച്ചാണ് സിഎന്‍എന്‍, ന്യൂയോര്‍ക്ക് ടൈംസ് അടക്കമുള്ള മാധ്യമ സ്ഥാപനങ്ങളിലെ പ്രമുഖ ജേര്‍ണലിസുറ്റുകളുടെ അക്കൗണ്ടുകള്‍ മസ്‌ക് സസ്‌പെന്റ് ചെയ്തത്. 

മസ്‌കിന്റെ നടപടിക്ക് എതിരെ യൂറോപ്യന്‍ യൂണിയനും യുഎനും രംഗത്തുവന്നിരുന്നു.തന്റെ ലൊക്കേഷന്‍ പങ്കുവച്ചതിന് സസ്‌പെന്റ് ചെയ്ത അക്കൗണ്ടുകള്‍,  ജനങ്ങള്‍ പറയുന്നതനുസരിച്ച് പുനസ്ഥാപിക്കുമെന്ന് മസ്‌ക് ട്വീറ്റ് ചെയ്തു. 

പെട്ടെന്ന് സസ്‌പെന്റ് ചെയ്യപ്പെട്ടപ്പോള്‍ അതിശയപ്പെട്ടെന്നും എന്നാല്‍ തന്നെ പിന്തുണയ്ക്കുന്ന നിരവധിപേര്‍ ഓണ്‍ലൈനില്‍ ഉണ്ടെന്നറിഞ്ഞപ്പോള്‍ സന്തോഷമായെന്നും സസ്‌പെന്റ് ചെയ്യപ്പെട്ട മുന്‍ വോക്‌സ് ജേര്‍ണലിസ്റ്റ് ആരോണ്‍ റൂപര്‍ പറഞ്ഞു. 

തന്റെ സ്വകാര്യ വിമാനത്തിന്റെ ട്രാക്ക് ചെയ്ത വിവരങ്ങള്‍ പങ്കുവച്ചതിന് ഒരു അക്കൗണ്ട് മസ്‌ക് സസ്‌പെന്റ് ചെയ്തിരുന്നു. തന്റെ കുട്ടി സഞ്ചരിച്ച കാറിനെ ഒരാള്‍ പിന്തുടര്‍ന്നിരുന്നെന്നും ഇത്തരം സാഹചര്യത്തില്‍, തന്റെ സ്വകാര്യ വിവരങ്ങള്‍ പങ്കുവയ്ക്കുന്നത് ശരിയല്ലെന്നും മസ്‌ക് പറഞ്ഞിരുന്നു. 

മസ്‌കിന്റെ വിമാനത്തെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവച്ച ട്വിറ്റര്‍ ഐഡിയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മാധ്യമപ്രവര്‍ത്തരുടെ അക്കൗണ്ടുകളാണ് സസ്‌പെന്റ് ചെയ്തത്. ഇവര്‍ തന്നെയും കുടംബത്തെയും വകവരുത്താന്‍ ഗൂഢാലോചന നടത്തുകയാണ് എന്നാണ് മസ്‌കിന്റെ ആരോപണം. 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com