'പത്തു ലക്ഷം പേര്‍ മരിക്കും'; ചൈനയില്‍ കോവിഡ് കുത്തനെ കൂടുമെന്ന് റിപ്പോര്‍ട്ട്

ജനകീയ പ്രതിഷേധം ശക്തമായതോടെ, അടുത്തിടെയാണ് ചൈന കടുത്ത കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയത്
ഷാങ്ഹായിൽ ആരോ​ഗ്യ പ്രവർത്തകർ പരിശോധന നടത്തുന്നു/ എഎഫ്പി ചിത്രം
ഷാങ്ഹായിൽ ആരോ​ഗ്യ പ്രവർത്തകർ പരിശോധന നടത്തുന്നു/ എഎഫ്പി ചിത്രം

ഷിക്കാഗോ: ചൈനയിലെ കടുത്ത കോവിഡ് നിയന്ത്രണങ്ങള്‍ നീക്കിയതോടെ കേസുകള്‍ കുത്തനെ കൂടാനിടയുണ്ടെന്നും പത്തു ലക്ഷം പേരെങ്കിലും 2023ല്‍ മരിക്കാന്‍ സാധ്യതയെന്നും പഠന റിപ്പോര്‍ട്ട്. യുഎസ് കേന്ദ്രമായ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്ത് മെട്രിക്‌സ് ആന്‍ഡ് ഇവാലുവേഷന്റെ (ഐഎച്ച്എംഇ) പ്രൊജക്ഷന്‍ റിപ്പോര്‍ട്ടിലാണ്, ഈ മുന്നറിയിപ്പ്. 

ജനകീയ പ്രതിഷേധം ശക്തമായതോടെ, അടുത്തിടെയാണ് ചൈന കടുത്ത കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയത്. അടുത്ത വര്‍ഷം ഏപ്രില്‍ ഒന്നിന് കേസുകള്‍ പരമാവധിയില്‍ എത്തുമെന്നും മരണസംഖ്യ 3.22 ലക്ഷം ആകുമെന്നുമാണ് ഐഎച്ച്എംഇയുടെ പ്രൊജക്ഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. ചൈനയിലെ മൂന്നിലൊന്നു ജനങ്ങള്‍ക്കും ഈ സമയത്തിനകം കോവിഡ് ബാധിച്ചിട്ടുണ്ടാകാമെന്ന് ഐഎച്ച്എംഇ ഡയറക്ടര്‍ ക്രിസ്റ്റഫര്‍ മറെ പറഞ്ഞു. 

കടുത്ത കോവിഡ് നിയന്ത്രണങ്ങളില്‍ ആയിരുന്ന ചൈനയില്‍ ഇതുവരെ 5235 പേരാണ്, ഔദ്യോഗിക കണക്കു പ്രകാരം വൈറസ് ബാധ മൂലം മരിച്ചത്. അവസാന കോവിഡ് മരണം രേഖപ്പെടുത്തിയിട്ടുള്ളതു ഡിസംബര്‍ മൂന്നിനാണ്.

ചൈനയുടെ സീറോ കോവിഡ് നയം രോഗവ്യാപനത്തിന്റെ തുടക്കത്തില്‍ ഫലപ്രദമായിരുന്നു. എന്നാല്‍, ഒമിക്രോണ്‍ വകഭേദമുണ്ടായപ്പോള്‍ രോഗവ്യാപനം തടയാനായില്ലെന്നാണ് ഐഎച്ച്എംഇ ചൂണ്ടിക്കാട്ടുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com