'വലിയ പിഴ'; ഉത്തര കൊറിയന്‍ ഡ്രോണുകള്‍ വെടിവെച്ചിട്ടില്ല; മാപ്പ് ചോദിച്ച് ദക്ഷിണ കൊറിയന്‍ സൈന്യം
By സമകാലിക മലയാളം ഡെസ്‌ക് | Published: 27th December 2022 08:53 PM |
Last Updated: 27th December 2022 08:53 PM | A+A A- |

സൗത്ത് കൊറിയന്‍ ആര്‍മി/എഎഫ്പി
അതിര്‍ത്തി കടന്നെത്തിയ അഞ്ച് ഉത്തര കൊറിയന്‍ ഡ്രോണുകള്‍ വെടിവെച്ചിടാന്‍ സാധിക്കാത്തതിന് രാജ്യത്തോട് മാപ്പ് ചോദിച്ച് ദക്ഷിണ കൊറിയന്‍ സൈന്യം. 'കഴിഞ്ഞദിവസം ശത്രു രാജ്യത്തിന്റെ അഞ്ച് ഡ്രോണുകള്‍ കൊറിന്‍ വ്യോമാതിര്‍ത്തി ലംഘിച്ചു കടന്നു കയറി. സൈന്യം അത് കണ്ടെത്തി. പക്ഷേ, അവയെ വെടിവെച്ചിടാന്‍ കഴിയാത്തതില്‍ മാപ്പ് ചോദിക്കുന്നു'- ദക്ഷിണ കൊറിയന്‍ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
നോര്‍ത്ത് കൊറിയയുടെ ഡ്രോണുകള്‍ ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ, സൗത്ത് കൊറിയന്‍ സൈന്യം ഫൈറ്റര്‍ ജെറ്റുകളെ അടക്കം തയ്യാറാക്കിയിരുന്നു. എന്നാല്‍ ഡ്രോണുകള്‍ ഉത്തര കൊറിയയിലേക്ക് തന്നെ തിരിച്ചു പോയി. ഇതിന് പിന്നാലെ, ദക്ഷിണ കൊറിയയില്‍ സൈന്യത്തിന് എതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു.
സൈന്യം വേണ്ടത്ര ഇടപെടല്‍ നടത്താതിരുന്നത് പൊതുജനങ്ങള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കിയതായി മനസ്സിലാക്കുന്നെന്നും പ്രസ്താവനയില്‍ പറയുന്നു.
സൈന്യത്തിന് വലിയതോതിലുള്ള പിഴവുണ്ടായതായി പാര്‍ലമെന്റില്‍ പ്രസിഡന്റും വ്യക്തമാക്കിയിരുന്നു. നിരീക്ഷണം കൂടുതല്‍ ശക്തമാക്കാനും പ്രസിഡന്റ് ഉത്തരവിട്ടിരുന്നു.
തിങ്കളാഴ്ചയാണ് അഞ്ച് ഉത്തര കൊറിയന്‍ ഡ്രോണുകള്‍ ദക്ഷിണ കൊറിയന്‍ വ്യോമാതിതിര്‍ത്തി കടന്നെത്തിയത്. ഇതില്‍ ഒരെണ്ണം തലസ്ഥാനമായ സിയോളിന് അരികുവരെ എത്തിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സിയോളിന്റെ വടക്കന്‍ മേഖലയിലാണ് ഈ ഡ്രോണ്‍ എത്തിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ 2023ല്‍ അമേരിക്കയില്‍ ആഭ്യന്തര കലാപം; ഇലോണ്‍ മസ്‌ക് പ്രസിഡന്റാകും, റഷ്യന്‍ മുന്‍ പ്രസിഡന്റിന്റെ പ്രവചനം
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ