റഷ്യയെ പുറത്താക്കി യൂറോപ്യന്‍ മനുഷ്യാവകാശ സംഘടന

യുക്രൈന്‍ അധിനിവേശത്തില്‍ പ്രതിഷേധിച്ച് യൂറോപ്യന്‍ മനുഷ്യാവകാശ സംഘടനയില്‍ നിന്ന് റഷ്യയെ പുറത്താക്കി
ഫോട്ടോ: പിടിഐ
ഫോട്ടോ: പിടിഐ

വാഷിങ്ടണ്‍: യുക്രൈന്‍ അധിനിവേശത്തില്‍ പ്രതിഷേധിച്ച് യൂറോപ്യന്‍ മനുഷ്യാവകാശ സംഘടനയില്‍ നിന്ന് റഷ്യയെ പുറത്താക്കി. 47 അംഗ കൗണ്‍സിലില്‍ നിന്നാണ് പുറത്താക്കിയത്. 

ഇന്ന് ചേര്‍ന്ന യോഗമാണ് സുപ്രധാനതീരുമാനം കൈക്കൊണ്ടത്. 1949ലാണ് സ്ട്രാസ്ബര്‍ഗ് ആസ്ഥാനമാക്കി യൂറോപ്യന്‍ മനുഷ്യാവകാശസംഘടന ആരംഭിച്ചത്. അന്നുമുതല്‍ റഷ്യ അതില്‍ അംഗമാണ്. 

അധികാരം പിടിക്കാന്‍ യുക്രൈന്‍ സൈന്യത്തോട് പുടിന്‍

യുക്രൈന്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ യുക്രൈന്‍ സൈനികരോട് ആഹ്വാനം ചെയ്ത് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍. ഒരു ടെലിവിഷന്‍ പ്രസംഗത്തില്‍ യുെ്രെകനിയന്‍ സൈന്യത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് പുടിന്റെ ആഹ്വാനം.യുക്രൈന്‍ നേതാക്കളെ 'ഭീകരവാദികള്‍' എന്നും 'മയക്കുമരുന്നിന് അടിമകളായവരുടെയും നവ നാസികളുടെയും ഒരു സംഘം' എന്നുമാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

അധികാരം നിങ്ങളുടെ കൈകളില്‍ ഏറ്റെടുക്കണമെന്നാണ് യുക്രൈന്‍ സൈന്യത്തോടുള്ള പുടിന്റെ ആഹ്വാനം. റഷ്യന്‍ സൈന്യം ധീരമായാണ് പ്രവര്‍ത്തിക്കുന്നതെന്നും പുടിന്‍ പറഞ്ഞു.

കീവ് വളഞ്ഞ് റഷ്യന്‍ സൈന്യം, രാജ്യം വിടില്ലെന്ന് സെലന്‍സ്‌കി

യുെ്രെകന്‍ തലസ്ഥാനമായ കീവ് റഷ്യന്‍ സൈന്യത്തിന്റെ പിടിയിലേക്ക്. വിമാനത്താവളത്തെ കൂടാതെ ഭുരിഭാഗം സ്ഥലങ്ങളം സൈന്യം പിടിച്ചെടുത്തു. റഷ്യന്‍ സേന ഏതു സമയവും കീവ് പിടിച്ചടക്കിയേക്കാമെന്നും വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കീവ് ലക്ഷ്യമിട്ട് കനത്ത ആക്രമണമാണ് റഷ്യ നടത്തുന്നത്. റഷ്യന്‍ നിയന്ത്രണത്തിലുള്ള കിഴക്കന്‍ നഗരമായ കൊനോടോപ്പില്‍ നിന്നും റഷ്യ സേന തലസ്ഥാനത്തേക്ക് മുന്നോറുകയാണെന്നും യുെ്രെകന്‍ സൈന്യം ഫെയ്‌സ്ബുക്കിലൂടെ വ്യക്തമാക്കി. റഷ്യയുടെ കടന്നുകയറ്റത്തോടെ കീവ് നഗരത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.

വെള്ളിയാഴ്ച പുലര്‍ച്ചെ കീവില്‍ രണ്ട് സ്‌ഫോടനങ്ങള്‍ നടന്നതായാണ് റിപ്പോര്‍ട്ട്. മേഖലയില്‍ റോക്കറ്റാക്രമണവും രൂക്ഷമാണ്. പ്രധാന നഗരങ്ങളിലെല്ലാം റഷ്യന്‍ സേന മിസൈല്‍ ആക്രമണവും ഷെല്ലിങ്ങും നടത്തിയതോടെ യുെ്രെകനില്‍ ജനജീവിതം ദുസ്സഹമായി. അതേസമയം രാജ്യം വിടില്ലെന്ന് യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com