റഷ്യന്‍ ചരക്കു കപ്പല്‍ പിടിച്ചെടുത്തു; നടപടി കടുപ്പിച്ച് ഫ്രാന്‍സ്

യൂറോപ്യന്‍ യൂണിയന്‍ റഷ്യയ്ക്ക് ഉപരോധമേര്‍പ്പെടുത്തിയതിന് പിന്നാലെയാണ് ഫ്രാന്‍സിന്റെ നടപടി
പ്രതീകാത്മക ചിത്രം/ ട്വിറ്റർ
പ്രതീകാത്മക ചിത്രം/ ട്വിറ്റർ

പാരിസ്: യുക്രൈനില്‍ റഷ്യ കടുത്ത ആക്രമണം നടത്തുന്നതിനിടെ റഷ്യന്‍ ചരക്കു കപ്പല്‍ പിടിച്ചെടുത്ത് ഫ്രാന്‍സ്. യൂറോപ്യന്‍ യൂണിയന്‍ റഷ്യയ്ക്ക് ഉപരോധമേര്‍പ്പെടുത്തിയതിന് പിന്നാലെയാണ് ഫ്രാന്‍സിന്റെ നടപടി. 

റഷ്യയിലെ സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലേക്ക് പോകുകയായിരുന്ന റഷ്യന്‍ പതാക കെട്ടിയ ബാള്‍ട്ടിക് ലീഡര്‍ എന്ന ചരക്കു കപ്പലാണ് ഫ്രഞ്ച് നാവിക സേനയും കസ്റ്റംസ് വിഭാഗവും പിടിച്ചെടുത്തത്. കാറുകള്‍ കൊണ്ടുപോവുകയായിരുന്നു കപ്പല്‍. 

കപ്പല്‍ ഫ്രാന്‍സിലെ വടക്കു ഭാഗത്തുള്ള പ്രധാനപ്പെട്ട തുറമുഖത്തേക്ക് കൊണ്ടുപോയതായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് ഉപരോധമേര്‍പ്പെടുത്തിയ കമ്പനിയില്‍ ഉള്‍പ്പെടുന്നതാണോ അല്ലയോ എന്ന് ഉറപ്പു വരുത്തിയ ശേഷം വിട്ടയക്കുമെന്നാണ് റിപ്പോര്‍ട്ട്.

സംഭവത്തില്‍ റഷ്യന്‍ എംബസിയോട് ഫ്രാന്‍സ് വിശദീകരണം ചോദിച്ചതായി റഷ്യന്‍ എംബസിയിലെ വക്താവിനെ ഉദ്ധരിച്ച് പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com