റഷ്യ നിര്‍ദേശിച്ച ബെലാറൂസില്‍ എത്താം; ചര്‍ച്ചയ്ക്ക് തയ്യാറെന്ന് യുക്രൈന്‍ പ്രസിഡന്റ്

റഷ്യ- യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്ക് വഴിത്തുറക്കുന്നു
സെലെന്‍സ്‌കി , എപി
സെലെന്‍സ്‌കി , എപി

കീവ്: റഷ്യ- യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്ക് വഴിത്തുറക്കുന്നു. ചര്‍ച്ചയ്ക്ക് ക്ഷണിച്ച റഷ്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് യുക്രൈന്‍ പ്രസിഡന്റ് സെലെന്‍സ്‌കി അറിയിച്ചതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു. റഷ്യ നിര്‍ദേശിച്ച ബെലാറൂസില്‍ വച്ച് തന്നെ ചര്‍ച്ച നടത്താമെന്നാണ് യുക്രൈന്‍  അറിയിച്ചത്. 

ആക്രമണവും പ്രതിരോധവുമായി യുദ്ധം കലുഷിതമാകവേ യുക്രൈനുമായി ചര്‍ച്ചയ്ക്ക് ആദ്യം തയ്യാറായത് റഷ്യയാണ്. റഷ്യയുമായി അടുപ്പമുള്ള ബെലാറൂസില്‍ വച്ച് ചര്‍ച്ച നടത്താമെന്നാണ് റഷ്യ അറിയിച്ചത്. റഷ്യന്‍ പ്രതിനിധി സംഘം ബെലാറൂസിലെത്തി. 

എന്നാല്‍ ബെലാറൂസില്‍ ചര്‍ച്ചയ്ക്കില്ലെന്നാണ്  യുക്രൈൻ പ്രസിഡന്റ് സെലെന്‍സ്‌കി ആദ്യം അറിയിച്ചത്. നാറ്റോ സഖ്യരാജ്യങ്ങളില്‍ നഗരങ്ങള്‍ ചര്‍ച്ചയാകാമെന്നും നിര്‍ദ്ദേശിച്ചു. ചര്‍ച്ചയ്ക്കുള്ള സാധ്യത മങ്ങിയതോടെ റഷ്യ ആക്രമണം കടുപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് സെലെന്‍സ്‌കി അറിയിച്ചത്. 

അതിനിടെ, യുക്രൈനില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമര്‍ പുടിന്‍ ആണവ ഭീഷണി മുഴക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. നാറ്റോ പ്രകോപിക്കുന്നുവെന്നും ആണവപ്രതിരോധ സേനയോടടക്കം സജ്ജമാകാനും പ്രസിഡന്റ് നിര്‍ദേശം നല്‍കി. നാറ്റോസഖ്യം യുെ്രെകനെ സഹായിക്കുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് നീക്കം. നാറ്റോയ്‌ക്കെതിരെ പുടിന്‍ രൂക്ഷവിമര്‍ശനവും നടത്തി.  നാറ്റോയുടെ നിലപാടുകള്‍ പ്രകോപനപരമാണെന്നും പുടിന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com