മൂന്നാഴ്ച പ്രായമുള്ള കുട്ടി കോവിഡ് ബാധിച്ചു മരിച്ചു; ജാഗ്രത കൈവിടരുതെന്ന്  ഖത്തര്‍ ആരോഗ്യ മന്ത്രാലയം

കോവിഡ് ഏതു പ്രായക്കാരെയും ഗുരുതരമായി ബാധിക്കാം എന്നതിനു തെളിവാണെന്ന് പൊതു ജനാരോഗ്യ വകുപ്പ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ദോഹ: ഖത്തറില്‍ മൂന്നാഴ്ച പ്രായമുള്ള കുട്ടി കോവിഡ് മൂലം മരിച്ചു. കുട്ടിക്കു മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്ന് അധികൃതര്‍ അറിയിച്ചു. രാജ്യത്ത് കോവിഡ് മൂലം ഉണ്ടാവുന്ന രണ്ടാമത്തെ ശിശു മരണമാണിത്.

കോവിഡ് ഏതു പ്രായക്കാരെയും ഗുരുതരമായി ബാധിക്കാം എന്നതിനു തെളിവാണെന്ന് പൊതു ജനാരോഗ്യ വകുപ്പ് അറിയിച്ചു. എല്ലാവരും ജാഗ്രതയോടെ തുടരേണ്ടതുണ്ടെന്ന് വകുപ്പ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

കോവിഡ് പൊതുവേ കുട്ടികളില്‍ കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നില്ല. എന്നാല്‍ അപൂര്‍വമായ ഇതു ശിശു മരണത്തിനു കാരണമാവുന്നുണ്ട്. ലോകത്ത് എല്ലായിടത്തും ഇതാണ് സ്ഥിതി. പുതിയ വകഭേദമായ ഒമൈക്രോണ്‍ കുട്ടികളെ ഗുരുതരമായി ബാധിക്കുന്നു എന്നതിനു തെളിവൊന്നുമില്ലെന്ന് മന്ത്രാലയം അറിയിച്ചു. ഒമൈക്രോണ്‍ കൂടുതല്‍ പേരിലേക്ക് എളുപ്പം പകരുന്നുണ്ട് എന്നു മാത്രമാണ് തെളിയിക്കപ്പെട്ടിട്ടുള്ളതെന്ന് പ്രസ്താവനയില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com