ശ്രീലങ്കയില്‍ കലാപം; പ്രക്ഷോഭകര്‍ പ്രസിഡന്റിന്റെ വസതി കയ്യേറി; ഗോതബായ രാജ്യം വിട്ടതായി റിപ്പോര്‍ട്ട്

കൊളംബോയില്‍ സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായതോടെ, കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്
ശ്രീലങ്കയില്‍ സമരക്കാരും പൊലീസും ഏറ്റുമുട്ടിയപ്പോള്‍/എഎഫ്പി, പ്രസിഡന്റിന്റെ വസതിയില്‍ പ്രക്ഷോഭകര്‍ കൊടി വീശുന്നു/ട്വിറ്റര്‍
ശ്രീലങ്കയില്‍ സമരക്കാരും പൊലീസും ഏറ്റുമുട്ടിയപ്പോള്‍/എഎഫ്പി, പ്രസിഡന്റിന്റെ വസതിയില്‍ പ്രക്ഷോഭകര്‍ കൊടി വീശുന്നു/ട്വിറ്റര്‍
Updated on
1 min read


 
കൊളംബോ: ശ്രീലങ്കയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം വീണ്ടും രൂക്ഷമായി. പ്രക്ഷോഭകര്‍ പ്രസിഡന്റ് ഗോതബായ രജപക്‌സെയുടെ വസതി കയ്യേറി. ഇതേത്തുടര്‍ന്ന് പ്രസിഡന്റ് കൊട്ടാരം വിട്ടുപോയി. പ്രസിഡന്റ്  രാജ്യം വിട്ടതായും ലങ്കന്‍ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ലങ്കയില്‍, പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ടാണ് പ്രക്ഷോഭകര്‍ പ്രസിഡന്റിന്റെ കൊട്ടാരം വളഞ്ഞത്. സുരക്ഷാസേന ചെറുത്തുനിന്നെങ്കിലും ആയിരക്കണക്കിന് പ്രക്ഷോഭകര്‍ സേനയെ മറികടന്ന് കൊട്ടാരത്തിലേക്ക് ഇരച്ചു കയറുകയായിരുന്നു.

പ്രക്ഷോഭകര്‍ പ്രസിഡന്റിന്റെ വസതിയില്‍
പ്രക്ഷോഭകര്‍ പ്രസിഡന്റിന്റെ വസതിയില്‍

പ്രക്ഷോഭകരെ പിരിച്ചുവിടാന്‍ സൈന്യം ആകാശത്തേക്ക് വെടിയുതിര്‍ക്കുകയും ചെയ്തു. കൊളംബോയില്‍ സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായതോടെ, കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.  

പ്രതിപക്ഷ പാർട്ടികളും മനുഷ്യാവകാശ പ്രവർത്തകരും ബാർ അസോസിയേഷനും പൊലീസ് മേധാവിക്കെതിരെ കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനെത്തുടർന്ന് വെള്ളിയാഴ്ച പുറപ്പെടുവിച്ച കർഫ്യൂ ഉത്തരവ് പൊലീസ് പിൻവലിച്ചിരുന്നു. 

കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ഇവിടെ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. ഭക്ഷണവും ഇന്ധനവും ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കളുടെ ക്ഷാമവും രാജ്യത്ത് അതിരൂക്ഷമാണ്. പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് ശ്രീലങ്കയിൽ മാസങ്ങളായി പ്രക്ഷോഭം തുടരുകയാണ്. പ്രതിഷേധം രൂക്ഷമായതിനെ തുടർന്ന് മഹിന്ദ രജപക്സെ പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Indian Origin Woman Killed NY Subway
war
Russian Drone Hits Train Near Poland Border
Pak attempts damage control with Saudi after walking back on help against Houthis
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com