രാജ്യം വിടാന്‍ മുന്‍ മന്ത്രി എയര്‍പോര്‍ട്ടില്‍; തിരിച്ചറിഞ്ഞ് ബഹളം വച്ച് യാത്രക്കാര്‍, ബേസിലിന്റെ യാത്ര മുടങ്ങി - വിഡിയോ

ദുബൈ വഴി വാഷിങ്ടണിലേക്ക് പോകാന്‍ ലക്ഷ്യമിട്ടാണ് ബേസില്‍ കൊളംബോ വിമാനത്താവളത്തില്‍ എത്തിയത്
ബേസില്‍ രജപക്‌സെയെ വിമാനത്താവളത്തില്‍ തടഞ്ഞപ്പോള്‍/'ട്വിറ്റര്‍
ബേസില്‍ രജപക്‌സെയെ വിമാനത്താവളത്തില്‍ തടഞ്ഞപ്പോള്‍/'ട്വിറ്റര്‍

കൊളംബോ: ശ്രീലങ്കയില്‍ രാജ്യം വിടാന്‍ ശ്രമിച്ച മുന്‍ മന്ത്രി ബേസില്‍ രജപക്‌സെയെ ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തില്‍ തടഞ്ഞു. ദുബൈ വഴി വാഷിങ്ടണിലേക്ക് പോകാന്‍ ലക്ഷ്യമിട്ടാണ് ബേസില്‍ കൊളംബോ വിമാനത്താവളത്തില്‍ എത്തിയത്. 

പ്രസിഡന്റ് ഗോതബായ രജപക്‌സെയുടെ സഹോദരനാണ് മുന്‍ ധനകാര്യമന്ത്രി കൂടിയായ ബേസില്‍. വിമാനത്താവളത്തിലെ വിഐപി ടെര്‍മിനലിലൂടെ അകത്തേക്ക് കടന്ന ബേസിലിനെ ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞ് തടയുകയായിരുന്നു. തുടര്‍ന്നാണ് ബേസില്‍ രാജപക്‌സെയ്ക്ക് യാത്ര ഉപേക്ഷിച്ച് തിരിച്ചുപോവേണ്ടി വന്നത്. വിമാനത്താവളത്തില്‍ ഉണ്ടായിരുന്ന മറ്റു യാത്രക്കാര്‍ പ്രതിഷേധിച്ചതിനെത്തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ തടഞ്ഞതെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ഘട്ടത്തില്‍ തന്നെ ബേസില്‍ രാജിവെച്ചിരുന്നു. രാജപക്‌സൈ കുടുംബത്തിലെ ഇളയ സഹോദരനമാണ് ബേസില്‍ രാജപക്‌സൈ.

അതിനിടെ ശ്രീലങ്കയില്‍ പുതിയ പ്രസിഡന്റിനെ ജൂലൈ 20ന് തിരഞ്ഞെടുക്കുമെന്നു റിപ്പോര്‍ട്ടുകളുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com