എയ്ഡ്‌സ് ചികിത്സിച്ച് ഭേദമാക്കാം?, വാക്സിന്‍ വികസിപ്പിച്ചതായി ഗവേഷകര്‍, അവകാശവാദം

ലോകത്തെയാകെ ഭീതിയുടെ നിഴലില്‍ നിര്‍ത്തുന്ന എയ്ഡ്‌സ് രോഗത്തിന്റെ ചികിത്സാരംഗത്ത് പ്രതീക്ഷ നല്‍കി പുതിയ വാക്‌സിന്‍ വികസിപ്പിച്ചതായി ഗവേഷകരുടെ അവകാശവാദം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ടെല്‍ അവീവ്:  ലോകത്തെയാകെ ഭീതിയുടെ നിഴലില്‍ നിര്‍ത്തുന്ന എയ്ഡ്‌സ് രോഗത്തിന്റെ ചികിത്സാരംഗത്ത് പ്രതീക്ഷ നല്‍കി പുതിയ വാക്‌സിന്‍ വികസിപ്പിച്ചതായി ഗവേഷകരുടെ അവകാശവാദം. ജനിതക ഘടനയില്‍ മാറ്റം വരുത്തുന്ന ജീന്‍ എഡിറ്റിങ് ഉപയോഗിച്ച് എയ്ഡ്‌സ് രോഗം ഭേദമാക്കാന്‍ കഴിയുന്ന വാക്‌സിന്‍ വികസിപ്പിച്ചതായാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്.

ഇസ്രായേലിലെ ഗവേഷകരാണ് എയ്ഡ്‌സ് ചികിത്സാരംഗത്ത് വഴിത്തിരിവാകുന്ന പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചു എന്ന് അവകാശപ്പെടുന്നത്. ആദ്യ ഘട്ട വാക്‌സിന്‍ പരീക്ഷണത്തില്‍ പ്രതീക്ഷ നല്‍കുന്ന ഫലമാണ് പുറത്തുവന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. എയ്ഡ്‌സ് രോഗത്തിന് കാരണമാകുന്ന ഹ്യൂമന്‍ ഇമ്മ്യൂണോ വൈറസിനെ ഒറ്റ വാക്‌സിനില്‍ തന്നെ നീര്‍വീര്യമാക്കാന്‍ കഴിയുന്ന സാങ്കേതികവിദ്യയാണ് വികസിപ്പിച്ചത്. 

ടെല്‍ അവീവ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരാണ് എയ്ഡ്‌സ് ചികിത്സാരംഗത്ത് നിര്‍ണായകമാകുന്ന വാക്‌സിന്‍ വികസിപ്പിച്ചെടുത്തത്. ടൈപ്പ് ബി ശ്വേത രക്താണുക്കളെ സജീവമാക്കി എച്ച്‌ഐവി വൈറസിനെ ചെറുക്കുന്നതാണ് സാങ്കേതികവിദ്യ. രോഗപ്രതിരോധ ശേഷിയെ ശക്തിപ്പെടുത്തി എച്ച്‌ഐവിയെ നിര്‍വീര്യമാക്കാന്‍ കഴിയുന്ന ആന്റിബോഡികളെ സൃഷ്ടിക്കുന്ന സാങ്കേതികവിദ്യയാണ് വാക്‌സിനില്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു. മെഡിക്കല്‍ ജേര്‍ണലായ നേച്ചറിലാണ് കണ്ടെത്തല്‍ പ്രസിദ്ധീകരിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com