റഷ്യന്‍ ചാനലുകള്‍ക്ക് യൂട്യൂബില്‍ വിലക്ക്; സാമൂഹ്യ മാധ്യമങ്ങളിലും 'ഉപരോധം'

നേരത്തെ, റഷ്യന്‍ ചാനലുകളുടെ സ്ട്രീമിങ് നിയന്ത്രിക്കുമെന്ന് ഫെയ്‌സ്ബുക്ക് വ്യക്തമാക്കിയിരുന്നു
ചിത്രം: എഎഫ്പി
ചിത്രം: എഎഫ്പി

യുദ്ധം തുടരുന്നതിനിടെ റഷ്യന്‍ ചാനലുകള്‍ക്ക് വിലക്കുമായി യൂട്യൂബ്. റഷ്യ ടുഡെ, സ്പുഡ്‌നിക് എന്നീ ചാനലുകളാണ് യൂട്യൂബ് യൂറോപ്പില്‍ വിലക്കിയത്. 'റഷ്യ ടുഡെ, സ്പുഡ്‌നിക് എന്നീ ചാനലുകള്‍ യൂറോപ്പില്‍ ഉടനീളം ബ്ലോക്ക് ചെയ്തിരിക്കുന്നു.' എന്ന് യൂട്യൂബ് അറിയിച്ചു.

നേരത്തെ, റഷ്യന്‍ ചാനലുകളുടെ സ്ട്രീമിങ് നിയന്ത്രിക്കുമെന്ന് ഫെയ്‌സ്ബുക്ക് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടിയുമായി യൂട്യൂബ് രഗത്തുവന്നത്. റഷ്യയില്‍ നിന്ന് വരുന്ന ട്വീറ്റുകള്‍ക്ക് 'റഷ്യന്‍ സ്റ്റേറ്റ് കണ്‍ട്രോള്‍ഡ് മീഡിയ' എന്ന ലേബല്‍ നല്‍കുമെന്ന് ട്വിറ്റര്‍ അറിയിച്ചിട്ടുണ്ട്. 

കീവ് പിടിക്കാന്‍ ആക്രമണം ശക്താക്കി റഷ്യ

അതേസമയം, കീവ് പിടിച്ചെടുക്കാനായി റഷ്യ ആക്രമണം ശക്തമാക്കി.  കേഴ്‌സണ്‍ നഗരം റഷ്യ പൂര്‍ണമായും നിയന്ത്രണവിധേയമായി. റോഡുകള്‍ പൂര്‍ണമായി ഉപരോധിച്ച് റഷ്യന്‍ സൈന്യം ചെക്‌പോസ്റ്റുകള്‍ സ്ഥാപിച്ചു. നഗരത്തില്‍ റഷ്യന്‍ സേന മാര്‍ച്ച് പാസ്റ്റ് നടത്തി. തലസ്ഥാനമായ കീവിലും അതിശക്തമായ പോരാട്ടമാണ് നടക്കുന്നത്. നഗരത്തില്‍ നിരവധി സ്‌ഫോടനങ്ങളുണ്ടായി. കീവില്‍ വ്യോമാക്രമണ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

കിഴക്കന്‍ യുെ്രെകനിലെ സൈനിക ക്യാമ്പിന് നേര്‍ക്ക് റഷ്യന്‍ പീരങ്കിപ്പട ആക്രമണം നടത്തി. ഇതില്‍ 70 സൈനികര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.  കീവിനും രാജ്യത്തെ രണ്ടാമത്തെ നഗരമായ ഖാര്‍കീവിനും ഇടയിലുള്ള നഗരമായ ഒഖ്തിര്‍കയിലുള്ള സൈനിക താവളത്തിന് നേരെയാണ് ആക്രമണമുണ്ടായത്.

സൈനിക താവളം സ്ഥിതി ചെയ്തിരുന്ന നാലു നില കെട്ടിടം നിലംപരിശായി. ആക്രമണത്തിന്‍ നിരവധി പ്രദേശവാസികളും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. ബുസോവയില്‍ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിക്ക് നേരെ വ്യോമാക്രമണം ഉണ്ടായി. ആളുകളെ ഒഴിപ്പിച്ചു. കീവിന് സമീപം പുനരധിവാസ കേന്ദ്രത്തിലും റഷ്യ ഷെല്ലാക്രമണം നടത്തി.

തലസ്ഥാനമായ കീവ് ലക്ഷ്യമാക്കി 40 മൈല്‍ (65 കിലോമീറ്റര്‍) ദൂരത്തില്‍ റഷ്യന്‍ സൈനിക വ്യൂഹം നീങ്ങി കൊണ്ടിരിക്കുന്നതിന്റെ സാറ്റലൈറ്റ് ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com