മൂന്നാംലോക യുദ്ധമുണ്ടായാല്‍ ആണവപ്പോര്, വിനാശം; ഭീഷണി ആവര്‍ത്തിച്ച് റഷ്യ

സമാധാന ചര്‍ച്ചയ്ക്ക് തടസ്സം നില്‍ക്കുന്നത് അമേരിക്കയാണെന്നും സെര്‍ജി ലാവ്‌റോവ് കുറ്റപ്പെടുത്തി
സെർജി ലാവ്റോവ്/ ട്വിറ്റർ ചിത്രം
സെർജി ലാവ്റോവ്/ ട്വിറ്റർ ചിത്രം

മോസ്‌കോ: അണ്വായുധ ഭീഷണി ആവര്‍ത്തിച്ച് റഷ്യ. മൂന്നാംലോകമഹായുദ്ധമുണ്ടായാല്‍ അത് വിനാശകരമായ ആണവയുദ്ധമായിരിക്കുമെന്ന് റഷ്യ മുന്നറിയിപ്പ് നല്‍കി. റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവ് ആണ് മുന്നറിയിപ്പ് നല്‍കിയത്. യുക്രൈന്‍ ആണവായുധ ശേഷി കൈവരിക്കാന്‍ റഷ്യ അനുവദിക്കില്ലെന്നും ലാവ്‌റോവ് പറഞ്ഞു. 

യുക്രൈന്‍ ആണവായുധം ആര്‍ജിക്കുന്നത് റഷ്യയ്ക്ക് അങ്ങേയറ്റം അപകടകരമാണ്. തങ്ങളെ ഒറ്റപ്പെടുത്തി പരാജയപ്പെടുത്താമെന്ന് കരുതേണ്ടെന്നും റഷ്യന്‍ വിദേശകാര്യമന്ത്രി പറഞ്ഞു. സമാധാന ചര്‍ച്ചയ്ക്ക് തടസ്സം നില്‍ക്കുന്നത് അമേരിക്കയാണെന്നും സെര്‍ജി ലാവ്‌റോവ് കുറ്റപ്പെടുത്തി. 

അമേരിക്ക യുക്രൈനെ ചര്‍ച്ചയില്‍ നിന്നും പിന്തിരിപ്പിക്കുകയാണ്. ക്രിമിയ വിഷയത്തില്‍ ഇനി ചര്‍ച്ചയില്ല. ക്രിമിയ വിട്ടുകൊടുത്തുകൊണ്ട് യുക്രൈനുമായി ധാരണയ്ക്കില്ല. യുക്രൈനിലെ ഭരണകൂടം എല്ലാ വിഭാഗങ്ങളേയും ഉള്‍ക്കൊള്ളുന്നതാകണമെന്നും ലാവ്‌റോവ് പറഞ്ഞു. 

അതിനിടെ സമാധാന ചര്‍ച്ച അനിശ്ചിതത്വത്തിലാകുന്നതായി റിപ്പോര്‍ട്ട്. രണ്ടാംഘട്ട ചര്‍ച്ചയ്ക്കായി യുക്രൈന്‍ സംഘം എത്തുമോയെന്ന് ഉറപ്പില്ലെന്ന് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു. റഷ്യന്‍ സംഘം ചര്‍ച്ചയ്ത്ത് തയ്യാറാണെന്നും പെസ്‌കോവ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com