'യുദ്ധം അവസാനിപ്പിക്കണമെങ്കില്‍ യുക്രൈന്‍ പോരാട്ടം നിര്‍ത്തണം'; മയപ്പെടാതെ പുടിന്‍

തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗനുമായള്ള സംഭാഷണത്തിലാണ് നിലപാടില്‍ മാറ്റമില്ലെന്ന് പുടിന്‍ ആവര്‍ത്തിച്ചത്
വ്ളാദിമീർ പുടിൻ/എപി
വ്ളാദിമീർ പുടിൻ/എപി

മോസ്‌കോ: യുദ്ധം അവസാനിക്കണമെങ്കില്‍ യുക്രൈന്‍ പോരാട്ടം നിര്‍ത്തണമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍. റഷ്യയുടെ ആവശ്യങ്ങള്‍ യുക്രൈന്‍ അംഗീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗനുമായള്ള സംഭാഷണത്തിലാണ് നിലപാടില്‍ മാറ്റമില്ലെന്ന് പുടിന്‍ ആവര്‍ത്തിച്ചത്. 

കൃത്യമായ പദ്ധതിയോട് കൂടിയാണ് നിലവിലെ ഓപ്പറേഷന്‍ നടക്കുന്നത്. യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട് ചര്‍ച്ചകളോട് യുക്രൈന്‍ ക്രിയാത്മകമായി ഇടപെടുമെന്നാണ് കരുതുന്നതെന്നും പുടിന്‍ പറഞ്ഞാതായി റഷ്യ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 

യുക്രൈനില്‍ അടിയന്തരമായി വെടിനിര്‍ത്തല്‍ വേണമെന്ന് പ്രസിഡന്റ് എര്‍ദോഗന്‍ ആവശ്യപ്പെട്ടതായി തുര്‍ക്കി പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കി. മാനുഷികമായ വശങ്ങള്‍ പരിഗണിക്കണമെന്നും രാഷ്ട്രീയമായി ചര്‍ച്ച ചെയ്ത് വിഷയം പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടതായി പ്രസ്താവനയില്‍ പറയുന്നു. 

ഒഡേസ ലക്ഷ്യമിട്ട് റഷ്യ

യുക്രൈനിലെ ഏറ്റവും പ്രധാനപ്പെട്ട നഗരങ്ങളിലൊന്നായ ഒഡേസയില്‍ റഷ്യ ആക്രമണം കടുപ്പിക്കാന്‍ പോകുന്നതായി യുക്രൈന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ സെലന്‍സ്‌കി. ' ഇതൊരു സൈനിക കുറ്റകൃത്യമാണ്, ചരിത്രത്തിന് നേരെയുള്ള കുറ്റകൃത്യമാണ്'സെലന്‍സ്‌കി പറഞ്ഞു.

യുക്രൈനിലെ ചരിത്ര പ്രസിദ്ധമായ നഗരമാണ് ഒഡേസ. കരിങ്കടലിന്റെ തീരത്തുള്ള ഈ നഗരത്തില്‍ നേരത്തെ റഷ്യ ആക്രമണം നടത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com