യുവതിയുടെ ചെവിയില്‍ ഞണ്ട് കയറി; ഒടുവില്‍- വീഡിയോ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st March 2022 02:46 PM  |  

Last Updated: 31st March 2022 02:46 PM  |   A+A-   |  

CRAB

ചെവിയില്‍ കയറിയ ഞണ്ടിനെ എടുത്തുമാറ്റാന്‍ ശ്രമം

 

ചെവിയില്‍ ഉറുമ്പും വണ്ടും കയറിയതിന്റെ അനുഭവം ഇല്ലാത്തവര്‍ ചുരുക്കമായിരിക്കും. എന്നാല്‍ ഞണ്ട് ചെവിയില്‍ കയറി എന്ന് കേട്ടാല്‍, ഒന്നു അമ്പരന്നില്ലെങ്കിലേ അത്ഭുതമുള്ളു. ഇപ്പോള്‍ ചെവിയില്‍ നിന്ന് ഞണ്ടിനെ വിദഗ്ധമായി എടുത്തുമാറ്റാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്.

ടിക് ടോക് വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. ശ്വസനോപകരണവുമായി കടലില്‍ നീന്തുന്നതിനിടെയാണ് യുവതിയുടെ ചെവിയില്‍ ഞണ്ട് കയറിയത്. 

ചെവിയില്‍ കയറിയ ഞണ്ടിനെ സുഹൃത്തിന്റെ സഹായത്തോടെ എടുത്തുകളയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ആദ്യ ഘട്ടത്തില്‍ ഇതില്‍ വിജയിക്കുന്നില്ല എന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. തുടര്‍ച്ചയായ ശ്രമങ്ങള്‍ക്ക് ഒടുവില്‍ ഞണ്ട് തന്നെ പുറത്തേയ്ക്ക് ചാടുന്നതും ഇതിന്റെ സന്തോഷത്തില്‍ യുവതി ഒച്ചവെയ്ക്കുന്നതുമാണ് വീഡിയോയുടെ അവസാനം.

 

ഈ വാര്‍ത്ത കൂടി വായിക്കൂ

അയ്യോ ഭീമന്‍ പാമ്പിന്റെ അസ്ഥികൂടം! ഗുഗിള്‍ മാപ്പില്‍ കണ്ടെത്തിയത്; സംഗതി വേറെ ലെവല്‍