ചൈനയിലെ പ്ലാന്റില്‍ വന്‍ അഗ്നിബാധ; 36 മരണം, രണ്ടുപേരെ കാണാതായി
By സമകാലിക മലയാളം ഡെസ്‌ക് | Published: 22nd November 2022 10:36 AM |
Last Updated: 22nd November 2022 10:36 AM | A+A A- |

ചൈനീസ് ടെലിവിഷന്‍ ചാനല്‍ വീഡിയോ സ്‌ക്രീന്‍ഷോട്ട്
ചൈനയിലെ പ്ലാന്റിലുണ്ടായ തീപിടിത്തതില്‍ 36 പേര്‍ മരിച്ചു. രണ്ടുപേരെ കാണാതായി. വെന്‍ഫെങ് ജില്ലയിലെ അന്യാങ് നഗരത്തിലാണ് തീപിടിത്തമുണ്ടായത്.
നാലു മണിക്കൂറോളം പണിപ്പെട്ടാണ് അഗ്നിരക്ഷാ സേന തീ നിയന്ത്രണ വിധേയമാക്കിയതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. അപകടത്തില്‍ പരിക്കേറ്റ രണ്ടുപേയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഗ്നിബാധയ്ക്ക് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. ഒരു ട്രെയ്ഡിങ് കമ്പിയുടെ പ്ലാന്റിലാണ് രാത്രി പത്തുമണിയോടെ തീപിടിത്തമുണ്ടായത്.
ചൈനയില്‍ പതിവായി വന്‍ തീപിടിത്തങ്ങളും വ്യാവസായിക ദുരന്തങ്ങളും സംഭവിക്കാറുണ്ട്. 2015ലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ കൊല്ലപ്പെട്ട തീപിടിത്തമുണ്ടായത്. ടിയാജിന്‍ പോര്‍ട്ടില്‍ കെമിക്കലുകള്‍ സൂക്ഷിച്ചിരുന്ന വെയര്‍ഹൗസില്‍ പൊട്ടിത്തെറിയുണ്ടായതി 170 പേര്‍ കൊല്ലപ്പെട്ടിരുന്നു.
ഈ വാർത്ത കൂടി വായിക്കൂ ഭൂചലനത്തിൽ പകച്ച് ഇന്തോനേഷ്യ; മരണം 162 ആയി
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ