'ജീവിക്കാന്‍ രക്ഷയില്ല'; ചൈനയില്‍ ലക്ഷങ്ങള്‍ പണിയെടുക്കുന്ന ഐഫോണ്‍ ഫാക്ടറിയില്‍ നിന്ന് തൊഴിലാളികള്‍ രക്ഷപ്പെടുന്ന ദൃശ്യങ്ങള്‍ പുറത്ത്

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ചൈനയിലെ ഏറ്റവും വലിയ ഐഫോണ്‍ ഫാക്ടറിയില്‍ നിന്ന് കുടിയേറ്റ തൊഴിലാളികള്‍ രക്ഷപ്പെടുന്ന ദൃശ്യങ്ങള്‍ പുറത്ത്
ഐഫോണ്‍ ഫാക്ടറിയില്‍ നിന്ന് തൊഴിലാളികള്‍ ചാടുന്ന ദൃശ്യം
ഐഫോണ്‍ ഫാക്ടറിയില്‍ നിന്ന് തൊഴിലാളികള്‍ ചാടുന്ന ദൃശ്യം

ബീജിംഗ്: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ചൈനയിലെ ഏറ്റവും വലിയ ഐഫോണ്‍ ഫാക്ടറിയില്‍ നിന്ന് കുടിയേറ്റ തൊഴിലാളികള്‍ രക്ഷപ്പെടുന്ന ദൃശ്യങ്ങള്‍ പുറത്ത്. കോവിഡ് കേസുകള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ഷെങ്ഷൂവിലെ ഐഫോണ്‍ ഫാക്ടറിയായ ഫോക്‌സ്‌കോണില്‍ നിരവധി തൊഴിലാളികളെയാണ് നിരീക്ഷണത്തിലാക്കിയത്. കോവിഡ് കേസുകള്‍ പൂര്‍ണമായി ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ടുള്ള ലോക്ക്ഡൗണിനിടെ ജീവിതം ദുരിത പൂര്‍ണമായതിനെ തുടര്‍ന്ന് കുടിയേറ്റ തൊഴിലാളികള്‍ മതിലും വേലിയും ചാടി സ്വന്തം നാടുകളിലേക്ക് പലായനം ചെയ്യുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് പുറമേ, ഭക്ഷ്യക്ഷാമവും രൂക്ഷമായതോടെയാണ് ഫാക്ടറിയില്‍ നിന്ന് തൊഴിലാളികള്‍ രക്ഷപ്പെടാന്‍ തുടങ്ങിയത്. കോവിഡ് നിയന്ത്രിക്കാന്‍ രൂപകല്‍പ്പന ചെയ്ത ആപ്പില്‍ നിന്ന് രക്ഷപ്പെടാന്‍ തൊഴിലാളികള്‍ നൂറിലധികം കിലോമീറ്ററുകള്‍ നടന്നാണ് സ്വന്തം നാടുകളിലേക്ക് പോയത്. തൊഴിലാളികള്‍ വേലി ചാടിക്കടന്ന് പോകുന്നതാണ് ദൃശ്യങ്ങളുടെ ഉള്ളടക്കം.

ഫാക്ടറിയില്‍ മൂന്ന് ലക്ഷത്തിലധികം തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. ഹെനാന്‍ പ്രവിശ്യയുടെ പരിധിയിലാണ് ഫാക്ടറി. ലോക്ക്ഡൗണിനെ തുടര്‍ന്ന് പൊതുഗതാഗതം നിരോധിച്ചതോടെയാണ് കാല്‍നട യാത്രയെ തൊഴിലാളികള്‍ ആശ്രയിക്കാന്‍ തുടങ്ങിയത്. ഹെനാന്‍ പ്രവിശ്യയുടെ തല്‍സ്ഥാനമാണ് ഷെങ്ഷൂ. നിലവില്‍ ഷെങ്ഷൂവില്‍ ഏഴുദിവസത്തിനിടെ 167 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്..

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com